റോണോ വലിച്ചെറിഞ്ഞ ആംബാന്‍ഡിന്റെ വില 7,000 യൂറോയും കടന്നു
മല്‍സര ശേഷം സെക്യുരിറ്റി ജീവനക്കാരാണ് ഈ ബാന്റ് എടുത്ത് ജീവകാരുണ്യ കൂട്ടായ്മക്ക് നല്‍കിയത്.

ടൂറിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആംബാന്റിന്റെ വില 7,000 യൂറോയും കടന്നു. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ സംഘടനയാണ് ആംബാന്റ് ഓണ്‍ലൈനില്‍ ലേലത്തില്‍ വച്ചത്. റൊണാള്‍ഡോ വലിച്ചെറിഞ്ഞ ആംബാന്റ് ആറു മാസം പ്രായമുള്ള ഒരു കുട്ടിയുടെ ചികില്‍സയ്ക്കുള്ള പണത്തിനായാണ് ലേലത്തില്‍ വച്ചിരിക്കുന്നത്. ഗാവ്‌റിലോ ദര്‍ദൈവി എന്ന കുട്ടിയുടെ ഗുരുതരരോഗത്തിന്റെ ചികില്‍സയ്ക്കായി പണം സ്വരൂപിക്കാനാണ് ആംബാന്റ് ലേലത്തില്‍ വച്ചത്. ഇതിനോടകം ആംബാന്‍ഡിന് 7,000 യൂറോയോളം ലഭിച്ചു. സെര്‍ബിയ-പോര്‍ച്ചുഗല്‍ മല്‍സരത്തില്‍ റഫറി ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് റൊണാള്‍ഡോ ആംബാന്റ് വലിച്ചെറിഞ്ഞിരുന്നു. മല്‍സര ശേഷം സെക്യുരിറ്റി ജീവനക്കാരാണ് ഈ ബാന്റ് എടുത്ത് ജീവകാരുണ്യ കൂട്ടായ്മക്ക് നല്‍കിയത്. റഫറിയുടെ നടപടിയില്‍ രോഷാകുലനായി റോണോ കളം വിടുകയും ചെയ്തിരുന്നു.
RELATED STORIES
മൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്‍ഡ് നേട്ടത്തില്‍...
4 July 2022 2:57 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന്...
4 July 2022 2:50 PM GMTആള്‍ട്ട് ന്യൂസ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ യുപിയില്‍...
4 July 2022 2:43 PM GMTഅവര്‍ക്കു സഹിക്കാനിയില്ല ആ അധ്യാപകനെ പിരിയുന്നത്
4 July 2022 2:41 PM GMTകൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ഇന്നൊവേഷനുകളുടെ പ്രദര്‍ശനം ആറിന്
4 July 2022 2:32 PM GMT