വീണ്ടും റെക്കോഡ്; സോഷ്യല്‍ മീഡിയയില്‍ 500 മില്ല്യണ്‍ ഫോളോവേഴ്സുമായി റൊണാള്‍ഡോ
ഇന്‍സ്റ്റഗ്രാമില്‍ ലയണല്‍ മെസ്സിക്ക് 183 മില്ല്യണ്‍ ഫോളോവേഴ്സും നെയ്മറിന് 146 മില്ല്യണ്‍ ഫോളോവേഴ്സുമാണുള്ളത്.

ടൂറിന്: റെക്കോഡുകളുടെ കളി തോഴാന്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തേടി മറ്റൊരു നാഴികകല്ല് കൂടി. സോഷ്യല്‍ മീഡിയയില്‍ 500 മില്ല്യണ്‍ ഫോളോവേഴ്സുള്ള ആദ്യ താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ നേടിയിരിക്കുന്നത്. ഫെയ്സബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ മൂന്ന് പ്ലാറ്റഫോമുകള്‍ കൂട്ടി 500 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകള്‍ക്ക് മാത്രം ആകെ 160 മില്ല്യണ്‍ ഫോളോവേഴ്സാണുള്ളത്. ഫെയ്സ്ബുക്കില്‍ 125 മില്ല്യണ്‍ ഫോളോവേഴ്സാണ് റൊണോയ്ക്കുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 261 മില്ല്യണ്‍ ഫോളോവേഴ്സും ട്വിറ്ററില്‍ 91 മില്ല്യണ്‍ ഫോളോവേഴ്സുമാണ് യുവന്റസ് താരത്തിനുള്ളത്. ഇന്സ്റ്റഗ്രാമിന് ഒരു ബില്ല്യണ്‍ യൂസര്‍മാരാണുള്ളത്. ഇന്‍സ്റ്റയില്‍ റൊണോള്‍ഡോയുടെ പേജാണ് ഏറ്റവും കൂടുതല്‍ പേര് ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ലയണല്‍ മെസ്സിക്ക് 183 മില്ല്യണ്‍ ഫോളോവേഴ്സും നെയ്മറിന് 146 മില്ല്യണ്‍ ഫോളോവേഴ്സുമാണുള്ളത്. ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന അത്ലറ്റും 36 കാരനായ റൊണാള്‍ഡോയാണ്. ഫെയ്സ്ബുക്കില്‍ ലയണ്‍ മെസ്സിക്ക് 90 മില്ല്യണ്‍ ഫോളോവേഴ്സ് ഉണ്ട്.
RELATED STORIES
മലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTമാഹി ബൈപ്പാസ് സർവീസ് റോഡിന്റെ പൂർത്തീകരണം; എസ്ഡിപിഐ തലശ്ശേരി സബ്...
5 July 2022 3:56 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMTമാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: പിസി ജോര്‍ജിനെതിരെ പോലിസ് ...
5 July 2022 3:36 PM GMT