ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
ഒരു മാസത്തെ വിലക്കാണ് താരങ്ങള്‍ക്ക് വരാനിരിക്കുന്നത്.

റിയാദ്: അല്‍ നസര്‍ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ച പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഫുട്‌ബോളില്‍ നിന്ന് വിലക്ക് വരുന്നു. ഇറ്റാലിയന്‍ സീരി എ ക്ലബ്ബ് യുവന്റസിലായിരുന്നപ്പോഴുള്ള കേസുമായി ബന്ധപ്പെട്ടാണ് താരത്തിന് വിലക്ക് വരിക. ടീമിന്റെ കഴിഞ്ഞ കാല ഇടപാടുകളില്‍ നടന്ന സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് യുവന്റസിന്റെ ലീഗിലെ 15 പോയിന്റ് അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. ക്ലബ്ബ് ഡയറ്കടര്‍മാര്‍ക്കും വിലക്കും നല്‍കിയിരുന്നു.

കൊവിഡ് സമയത്ത് നടന്ന ട്രാന്‍സ്ഫറുകളിലാണ് പുതിയ വിലക്ക് വരാനിരിക്കുന്നത്. യുവന്റസ് താരങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിബാല, ചില്ലിനി തുടങ്ങിയ 22 താരങ്ങള്‍ക്കാണ് വിലക്ക് വരാനിരിക്കുന്നത്. ഇവരുടെ ട്രാന്‍സ്ഫറുകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടാണ് തിരിച്ചടി ആയിരിക്കുന്നത്. ഒരു മാസത്തെ വിലക്കാണ് താരങ്ങള്‍ക്ക് വരാനിരിക്കുന്നത്. വിലക്ക് വരുന്നതോടെ റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ക്ക് ഇത് വന്‍ തിരിച്ചടിയാവും.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്‍' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMT