Football

പരിക്ക്; റൊണാള്‍ഡോയ്ക്ക് പ്രീമിയര്‍ ലീഗ് മല്‍സരവും നഷ്ടമാകും

റൊണാള്‍ഡോ ഇല്ലാതെ എഫ് എ കപ്പില്‍ വില്ലയെ നേരിട്ട മാഞ്ച്‌സറ്റര്‍ ഏക ഗോളിന് ജയിച്ചിരുന്നു.

പരിക്ക്; റൊണാള്‍ഡോയ്ക്ക് പ്രീമിയര്‍ ലീഗ് മല്‍സരവും നഷ്ടമാകും
X


മാഞ്ചസ്റ്റര്‍: പരിക്കിനെ തുടര്‍ന്ന് എഫ് എ കപ്പില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മല്‍സരം നഷ്ടമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നാളെത്തെ പ്രീമിയര്‍ ലീഗ് മല്‍സരവും നഷ്ടമായേക്കും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ തന്നെയാണ് യുനൈറ്റഡ് നാളെ അര്‍ദ്ധരാത്രി ഇറങ്ങുന്നത്.


എന്നാല്‍ കാലിന്റെ തുടയ്ക്ക് പരിക്കേറ്റ പോര്‍ച്ചുഗല്‍ താരം പരിക്കില്‍ നിന്ന് മുക്തനായിട്ടില്ലെന്നും നാളെത്തെ മല്‍സരത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നും ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റൊണാള്‍ഡോ ഇല്ലാതെ എഫ് എ കപ്പില്‍ വില്ലയെ നേരിട്ട മാഞ്ച്‌സറ്റര്‍ ഏക ഗോളിന് ജയിച്ചിരുന്നു.





Next Story

RELATED STORIES

Share it