Football

കോപാ ഡെല്‍റേ; ബാഴ്‌സ സെമിയില്‍

ക്വാര്‍ട്ടറിലെ രണ്ടാംപാദമല്‍സരത്തിലാണ് സെവിയ്യയ്‌ക്കെതിരേ 6-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയത്. ഇരുപാദങ്ങളുമായി സെവിയ്യക്കെതിരേ ബാഴ്‌സ 6-3ന്റെ ജയം നേടി. കോട്ടീനോ ഹാട്രിക്ക് നേടി. 13, 53 മിനിറ്റുകളിലാണ് കോട്ടീനോയുടെ ഗോളുകള്‍.

കോപാ ഡെല്‍റേ; ബാഴ്‌സ സെമിയില്‍
X

മാഡ്രിഡ്: കോപാ ഡെല്‍റേ ചാംപ്യന്‍ഷിപ്പില്‍ സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സലോണ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറിലെ രണ്ടാംപാദമല്‍സരത്തിലാണ് സെവിയ്യയ്‌ക്കെതിരേ 6-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയത്. ഇരുപാദങ്ങളുമായി സെവിയ്യക്കെതിരേ ബാഴ്‌സ 6-3ന്റെ ജയം നേടി. കോട്ടീനോ ഹാട്രിക്ക് നേടി. 13, 53 മിനിറ്റുകളിലാണ് കോട്ടീനോയുടെ ഗോളുകള്‍.

റാക്കിറ്റിക്ക് (31), റോബേര്‍ട്ടോ (54), സുവാരസ് (89), മെസ്സി (90+2) എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷമാണ് ബാഴ്‌സയുടെ അഞ്ചുഗോളുകള്‍ പിറന്നത്. സെവിയ്യയുടെ ആശ്വാസ ഗോള്‍ ആര്‍നാ ലോപസി (67)ന്റെ വകയാണ്. മറ്റൊരു മല്‍സരത്തില്‍ എസ്പാനിയോളിനെ 3-1ന് തകര്‍ത്ത് റയല്‍ ബെറ്റിസ് സെമിയില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി റയല്‍ ബെറ്റിസ് 4-2ന്റെ ജയമാണ് നേടിയത്.

Next Story

RELATED STORIES

Share it