Football

കോപാ ഡെല്‍ റേ: മെസ്സിയില്ലാതെ ഇറങ്ങി; ബാഴ്‌സയ്ക്ക് തോല്‍വി

മെസ്സിയില്ലാതെ കളിച്ച ടീം 2-0ന് സെവിയ്യയോട് തോറ്റു. മെസ്സിയെ പുറത്തിരുത്തി പുതിയ താരം കെവിന്‍ പിന്‍സ് ബോട്ടങ്ങിനെ കളത്തിലിറക്കിയ കോച്ചിന്റെ തീരുമാനം തെറ്റിക്കുന്ന തരത്തിലായിരുന്നു ബാഴ്‌സയുടെ പ്രകടനം.

കോപാ ഡെല്‍ റേ: മെസ്സിയില്ലാതെ ഇറങ്ങി; ബാഴ്‌സയ്ക്ക് തോല്‍വി
X

മാഡ്രിഡ്: കോപാ ഡെല്‍ റേ കിരീടത്തിന്റെ ക്വാര്‍ട്ടറിലെ ആദ്യപാദ മല്‍സരത്തില്‍ സെവിയ്യക്കെതിരേ ഇറങ്ങിയ ബാഴ്‌സയ്ക്ക് അടിപതറി. മെസ്സിയില്ലാതെ കളിച്ച ടീം 2-0ന് സെവിയ്യയോട് തോറ്റു. മെസ്സിയെ പുറത്തിരുത്തി പുതിയ താരം കെവിന്‍ പിന്‍സ് ബോട്ടങ്ങിനെ കളത്തിലിറക്കിയ കോച്ചിന്റെ തീരുമാനം തെറ്റിക്കുന്ന തരത്തിലായിരുന്നു ബാഴ്‌സയുടെ പ്രകടനം. സെവിയ്യക്കായി 58ാം മിനിറ്റില്‍ പാബ്ലോ സറാബിയ്യയും 76ാം മിനിറ്റില്‍ ബെന്‍ യെഡറും ഗോള്‍ നേടി.

ആദ്യപകുതിയില്‍ കളിക്കാതിരുന്ന ലൂയിസ് സുവാരസിനെയും കുടീഞ്ഞ്യോയെയും രണ്ടാം പകുതിയില്‍ ഇറക്കിയെങ്കിലും കളിയില്‍ ബാഴ്‌സ തോല്‍ക്കുകയായിരുന്നു. ബാഴ്‌സയുടെ മൈതനാത്ത് നടന്ന മല്‍സരത്തിലെ തോല്‍വി ടീമിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. അടുത്ത പാദ മല്‍സരം 30നാണ്. തുടര്‍ച്ചയായി നാലുവര്‍ഷവും കോപാ ഡെല്‍ റേ കപ്പ് ബാഴ്‌സയാണ് നേടിയത്.

Next Story

RELATED STORIES

Share it