Football

കോപ്പയില്‍ ബൊളീവിയക്കെതിരേ പെറുവിന് ജയം

കോപ്പയില്‍ ബൊളീവിയക്കെതിരേ പെറുവിന് ജയം
X

സാവോപോളോ: കോപ്പാ അമേരിക്കയിലെ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ പെറുവിന് ആദ്യ ജയം. ബൊളീവിയയെ 3-1ന് തോല്‍പ്പിച്ചാണ് പെറു ആദ്യ ജയം രുചിച്ചത്. 28ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സ് മൊറേനോ പെനാല്‍റ്റിയിലൂടെ ബൊളീവിയക്ക് ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത് പെറു ഫോമിലേക്കുയര്‍ന്നു. തുടര്‍ന്ന് പൗളോ ഗുറേര്‍റോ(45), ജെഫേഴ്‌സണ്‍ ഫര്‍ഹാന്‍(55), എഡിസണ്‍ ഫ്‌ളോറസ് (90) എന്നിവര്‍ പെറുവിനെ മുന്നിലാക്കുകയായിരുന്നു. ഇതിനിടയില്‍ ബൊളീവിയ ഗോളിനായുള്ള ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പെറു ഗോളിയുടെ മിടുക്കില്‍ അവര്‍ ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ പെറു വെനിസ്വലയോട് സമനില പിടിച്ചിരുന്നു. ബൊളീവിയയാകട്ടെ ബ്രസീലിനോട് ആദ്യ മല്‍സരത്തില്‍ തോറ്റിരുന്നു.

Next Story

RELATED STORIES

Share it