Football

കോപ്പാ അമേരിക്ക; കൊളംബിയന്‍ കടമ്പയും കടന്ന് ബ്രസീല്‍ കുതിക്കുന്നു

ഇതേ ഗ്രൂപ്പില്‍ നടന്ന ഇക്വഡോര്‍-പെറു മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.

കോപ്പാ അമേരിക്ക; കൊളംബിയന്‍ കടമ്പയും കടന്ന് ബ്രസീല്‍ കുതിക്കുന്നു
X


ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ കൊളംബിയന്‍ ഭീഷണിയും മറി കടന്ന് നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ കുതിക്കുന്നു. 2-1നാണ് ബ്രസീല്‍ കൊളംബിയയെ തോല്‍പ്പിച്ചത്. റോബര്‍ട്ടോ ഫിര്‍മിനോ (78), കസിമറോ(ഇഞ്ചുറി ടൈം) എന്നിവരാണ് മഞ്ഞപ്പടയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ കൊളംബിയ ബ്രസീലിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ലൂയിസ് ഡയസ്സിലൂടെ 10ാം മിനിറ്റില്‍ കൊളംബിയയാണ് ലീഡെടുത്തത്. മികച്ച കളി പുറത്തെടുത്തിട്ടും സമനില ഗോളിന് ബ്രസീലിന് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. കസിമറോയുടെ ഗോളാണ് ബ്രസീലിന്റെ രക്ഷയ്‌ക്കെത്തിയത്. ബ്രസീലിന്റെ കോപ്പയിലെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. ഇതേ ഗ്രൂപ്പില്‍ നടന്ന ഇക്വഡോര്‍-പെറു മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.




Next Story

RELATED STORIES

Share it