Football

പുലിസിക്കിന് ഹാട്രിക്ക്; പ്രീമിയര്‍ ലീഗില്‍ ചെല്‍സി തേരോട്ടം തുടരുന്നു

രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. ലീഗിലെ ചെല്‍സിയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

പുലിസിക്കിന് ഹാട്രിക്ക്; പ്രീമിയര്‍ ലീഗില്‍ ചെല്‍സി തേരോട്ടം തുടരുന്നു
X

ലണ്ടന്‍: ക്രിസ്ത്യന്‍ പുലിസിക്കിന്റെ ഹാട്രിക്ക് മികവില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് വമ്പന്‍ ജയം. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. ലീഗിലെ ചെല്‍സിയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്. ജയത്തോടെ നീലപ്പട ലീഗില്‍ നാലാം സ്ഥാനത്തെത്തി. അമേരിക്കന്‍ വിങ്ങറായ പുലിസിക്കിന്റെ ഗോളുകള്‍ 21, 45, 56 മിനിറ്റുകളിലായിരുന്നു. ഹാട്രിക്ക് നേട്ടത്തോടെ ചെല്‍സിയ്ക്കായി ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പുലിസിക്ക് സ്വന്തമാക്കി. വില്ല്യനാണ് ചെല്‍സിയുടെ നാലാം ഗോള്‍ സ്‌കോര്‍ ചെയ്തത്. തുടക്കം മുതല്‍ തകര്‍പ്പന്‍ ഫോമിലാണ് ചെല്‍സി കളിച്ചത്. ബേണ്‍ലി റൊഡ്രിഗസ്, മക്‌നെയ്ല്‍ എന്നിവരിലൂടെ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി.

ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണെ 3-2ന് ബ്രിങ്ടണ്‍ തോല്‍പ്പിച്ചു. വെസ്റ്റ്ഹാംഷെഫ് യുനൈറ്റഡ് മല്‍സരവും (1-1), വാറ്റ്‌ഫോഡ്‌ബേണ്‍മൗത്ത് (0-0) മല്‍സരവും സമനിലയില്‍ കലാശിച്ചു.




Next Story

RELATED STORIES

Share it