Football

ചെല്‍സി ഇന്ന് സാല്‍സ്ബര്‍ഗിനെതിരേ; പോട്ടര്‍ക്ക് കന്നി അങ്കം; മെന്‍ഡിയും കാന്റെയും ഇല്ല

റയല്‍ മാഡ്രിഡ് ആര്‍ ബി ലെപ്‌സിഗിനെ നേരിടും.

ചെല്‍സി ഇന്ന് സാല്‍സ്ബര്‍ഗിനെതിരേ; പോട്ടര്‍ക്ക് കന്നി അങ്കം; മെന്‍ഡിയും കാന്റെയും ഇല്ല
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ഡൈനാമോ സെഗറിബിനോട് പരാജയപ്പെട്ട ചെല്‍സിക്ക് ഇന്ന് ഡൂ ഓര്‍ ഡൈ പോരാട്ടം. ഇന്ന് ആര്‍ബി സാല്‍സ്ബര്‍ഗിനെയാണ് ചെല്‍സി നേരിടുക.ഓസ്ട്രിയന്‍ ക്ലബ്ബ് സാല്‍സ്ബര്‍ഗും ആദ്യ മല്‍സരത്തില്‍ എസി മിലാനോട് പരാജയപ്പെട്ടിരുന്നു. പുതിയ കോച്ച് ഗ്രഹാം പോട്ടര്‍ക്ക് കീഴിലാണ് ചെല്‍സി ഇന്നിറങ്ങുക. സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ കാന്റെ, ഗോള്‍ കീപ്പര്‍ മെന്‍ഡി എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ഇന്ന് പുറത്താണ്. രാത്രി 12.30ന് ചെല്‍സിയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.

ഗ്രൂപ്പ് ജിയില്‍ നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ നേരിടും.

നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് ആര്‍ ബി ലെപ്‌സിഗിനെ നേരിടും. റയല്‍ ആദ്യമല്‍സരത്തില്‍ ജയിച്ചിരുന്നു. ലെപ്‌സിഗിന് ഇതുവരെ പോയിന്റ് ലഭിച്ചിട്ടില്ല.




Next Story

RELATED STORIES

Share it