Football

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി-യുനൈറ്റഡ് പോര്

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി-യുനൈറ്റഡ് പോര്
X

പാരിസ്:ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് പിഎസ്ജി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടും. പിഎസ്ജിയുടെ ഹോംഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30നാണ് രണ്ടാം പാദ മല്‍സരം. ആദ്യപാദത്തില്‍ 2-0ത്തിന്റെ ജയം നേടിയ പിഎസ്ജിയ്ക്കാണ് മുന്‍തൂക്കം. കിലിയന്‍ എംബാപ്പെ, ഡി മരിയ എന്നിവരുടെ മിന്നും ഫോം തന്നെയാണ് പിഎസ്ജിയുടെ കരുത്ത്. പരിക്കില്‍ നിന്ന് മുക്തനായ കവാനിയും ഇന്ന് കളിച്ചേക്കും. സൂപ്പര്‍ താരം നെയ്മര്‍ കളിക്കില്ല. യുനൈറ്റഡിന്റെ നിരവധി താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ആന്റണി മാര്‍ഷ്യല്‍, ജെസെ ലിങ്ഗാര്‍ഡ്, യുവാന്‍ മറ്റ, ആന്‍ഡെര്‍ ഹെരേര, അലെക്‌സിസ് സാഞ്ചസ് എന്നിവരാണ് പരിക്കുമൂലം പുറത്തിരിക്കുന്നത്. ആദ്യപാദത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട പോള്‍ പോഗ്‌ബെയും ഇന്ന് കളിക്കില്ല. കോച്ച് സോള്‍ഷ്യറിന്റെ കീഴില്‍ അടുത്ത കാലത്ത് യുനൈറ്റഡ് നിരവധി ജയങ്ങള്‍ നേടിയെങ്കിലും പിഎസ്ജിക്കെതിരേ വിജയം നേടാന്‍ ടീമിനായിട്ടില്ല. 2011 ശേഷം ഇതുവരെ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ യുനൈറ്റഡിനായിട്ടില്ല. ചാംപ്യന്‍സ് ലീഗിലെ അവസാന 10 മല്‍സരങ്ങളില്‍ 35 ഗോളാണ് പിഎസ്ജി താരങ്ങള്‍ നേടിയത്. ഫ്രഞ്ച് ലീഗിലാവട്ടെ 20 പോയിന്റിന്റെ വ്യക്തമായ ലീഡോടെ ക്ലബ്ബ് ഒന്നാം സ്ഥാനത്താണ്. മറ്റൊരു പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോ റോമയെ നേരിടും. ആദ്യ പാദത്തില്‍ പോര്‍ച്ചുഗ്രീസ് ക്ലബ്ബായ പോര്‍ട്ടോയെ ഇറ്റാലിയന്‍ ക്ലബ്ബായ റോമ 2-1ന് തോല്‍പ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it