Football

ചാംപ്യന്‍സ് ലീഗ്; ആദ്യപാദം പിഎസ്ജിയെ വീഴ്ത്തി മാഞ്ചസറ്റര്‍ സിറ്റി

രണ്ടാം പാദമല്‍സരം അടുത്ത ആഴ്ച സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദില്‍ നടക്കും.

ചാംപ്യന്‍സ് ലീഗ്; ആദ്യപാദം പിഎസ്ജിയെ വീഴ്ത്തി  മാഞ്ചസറ്റര്‍ സിറ്റി
X


പാരിസ്: പിഎസ്ജിയുടെ ഹോം ഗ്രൗണ്ടില്‍ ചെന്ന് അവരെ 2-1ന് വീഴ്ത്തി മാഞ്ചസറ്റര്‍ സിറ്റി. ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ ആദ്യപാദമല്‍സരത്തിലാണ് പിഎസ്ജി ഞെട്ടിക്കുന്ന തോല്‍വി നേരിട്ടത്. ഇരുടീമും തുടക്കം തന്നെ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. ആദ്യപകുതിയില്‍ പിഎസ്ജിക്കായിരുന്നു മുന്‍തൂക്കം. 15ാം മിനിറ്റില്‍ ഡി മരിയയുടെ പാസ്സില്‍ മാര്‍ക്വിനോസ് പിഎസ്ജിയ്ക്കായി ലീഡെടുത്തു. ഈ ലീഡ് 64ാം മിനിറ്റ് വരെ കൊണ്ടുപോകാന്‍ പിഎസ്ജിക്ക് കഴിഞ്ഞു. ഗോളി കെയലര്‍ നെവസിന്റെ മിടുക്കിലാണ് പിഎസ്ജി 64ാം മിനിറ്റ് വരെ രക്ഷപ്പെട്ടത്.


64ാം മിനിറ്റില്‍ ഡി ബ്രൂണിയുടെ ലോങ് റേഞ്ച് ക്രോസ് നേരെ വീണത് ഗോള്‍ വലയിലേക്ക്. ഇതോടെ സിറ്റി സമനില പിടിച്ചു. തുടര്‍ന്ന് സിറ്റി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. നിരവധി അവസരങ്ങളും സൃഷ്ടിച്ചു.71ാം മിനിറ്റില്‍ മെഹറ്‌സിന്റെ തകര്‍പ്പന്‍ ഷോട്ട് വീണ്ടും പിഎസ്ജി വലയിലേക്ക്. ഇതോടെ 2-1ന്റെ ലീഡുമായി സിറ്റി ആദ്യപാദം സ്വന്തമാക്കി. നെയ്മര്‍, എംബാപ്പെ, ഇക്കാര്‍ഡി തുടങ്ങിയ താരങ്ങള്‍ക്കൊന്നും അവസരം സൃഷ്ടിക്കാന്‍ ഇന്നായില്ല. 77ാം മിനിറ്റില്‍ ഗുണ്‍ഡോങിനെ ഫൗള്‍ ചെയ്തതിന് ഇദ്രിസ ഗയെക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതും ടുഷേലിന്റെ ടീമിന് തിരിച്ചടിയായി. രണ്ട് എവേ ഗോളിന്റെ പിന്‍ബലം രണ്ടാം പാദത്തില്‍ സിറ്റിക്ക് തുണയാവും. രണ്ടാം പാദമല്‍സരം അടുത്ത ആഴ്ച സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദില്‍ നടക്കും.




Next Story

RELATED STORIES

Share it