Football

ചാംപ്യന്‍സ് ലീഗില്‍ അട്ടിമറി പ്രതീക്ഷിച്ച് ഡോര്‍ട്ട്മുണ്ട് സിറ്റിക്കെതിരേ

ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാന്റ് ഇന്ന് ഡോര്‍ട്ട്മുണ്ടിനായി ഇറങ്ങും.

ചാംപ്യന്‍സ് ലീഗില്‍ അട്ടിമറി പ്രതീക്ഷിച്ച് ഡോര്‍ട്ട്മുണ്ട് സിറ്റിക്കെതിരേ
X


ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ച്‌സറ്റര്‍ സിറ്റി ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെതിരേ. ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ 2-1 ജയിച്ച ആത്മവിശ്വാസത്തിലാണ് പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ വരവ്. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്ന ഡോര്‍ട്ട്മുണ്ട് അട്ടിമറി പ്രതീക്ഷയിലാണ് ഇന്ന് ഇറങ്ങുന്നത്. എന്നാല്‍ ഒരു എവേ ഗോളിന്റെ ആനുകൂല്യം ഡോര്‍ട്ട്മുണ്ടിനുള്ളത് സിറ്റിക്ക് തലവേദനയാകും. കഴിഞ്ഞ മൂന്ന് സീസണിലും അവസാന എട്ടില്‍ പരാജയപ്പെട്ട ഗ്വാര്‍ഡിയോളയുടെ ടീമിന് ഇക്കുറി കിരീട പ്രതീക്ഷമാത്രമാണുള്ളത്. ആദ്യപാദ ടീമിനെ തന്നെ സിറ്റിയിറക്കുമ്പോള്‍ ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാന്റ് ഇന്ന് ഡോര്‍ട്ട്മുണ്ടിനായി ഇറങ്ങും. രാത്രി 12.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it