Football

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ഇന്ന് ഇറങ്ങും

ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് അറ്റ്‌ലാന്റയെ നേരിടും.

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ഇന്ന് ഇറങ്ങും
X


ബുഡാബെസ്റ്റ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി സൂപ്പര്‍ പോരാട്ടങ്ങള്‍. പ്രീക്വാര്‍ട്ടര്‍ ആദ്യപാദമല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ്ബ് ബൊറൂസിയാ മൊന്‍ഷന്‍ഗ്ലാഡ്ബാഹിനെ നേരിടും. ലീഗില്‍ മികച്ച ഫോമിലുള്ള സിറ്റിക്ക് ബൊറുസിയക്കെതിരേ അനായാസ ജയം നേടാനാവുമെന്നാണ് പ്രതീക്ഷ. കൂടാതെ പരിക്ക് മാറി സെര്‍ജിയോ അഗ്വേറ, ഡിബ്രൂണി എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജര്‍മ്മനിയില്‍ നടക്കേണ്ട മല്‍സരം കൊവിഡിനെ തുടര്‍ന്ന് ബുഡാബെസ്റ്റില്‍ വച്ചാണ് നടക്കുക. ഇന്ന് അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം.


ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് അറ്റ്‌ലാന്റയെ നേരിടും. ഇറ്റലിയില്‍ നടക്കുന്ന മല്‍സരം രാത്രി 1.30 നടക്കുക. സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ, സെര്‍ജിയോ റാമോസ്, കാര്‍വഹാല്‍, ഹസാര്‍ഡ്, മാര്‍സിലെ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് റയല്‍ ടീമിന് പുറത്താണ്. എന്നാല്‍ സ്പാനിഷ് ലീഗില്‍ റയല്‍ മികച്ച ഫോമിലാണ്.





Next Story

RELATED STORIES

Share it