Football

ചാംപ്യന്‍സ് ലീഗ്; സിറ്റിക്കും മാഡ്രിഡിനും ജയം

86ാം മിനിറ്റില്‍ മെന്‍ഡിയാണ് റയലിന്റെ വിജയഗോള്‍ നേടിയത്.

ചാംപ്യന്‍സ് ലീഗ്; സിറ്റിക്കും മാഡ്രിഡിനും ജയം
X



മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദമല്‍സരത്തില്‍ ഇംഗ്ലിഷ് ഭീമന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും റയല്‍ മാഡ്രിഡിനും ജയം. ബൊറൂസിയാ മൊന്‍ഷന്‍ഗ്ലാഡ്ബാഹിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ആദ്യപാദത്തില്‍ മുന്നിട്ടത്. ബെര്‍ണാഡോ സില്‍വ, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ ഗോളോടെയാണ് ജര്‍മ്മന്‍ ക്ലബ്ബിനെതിരേ സിറ്റി ജയം നേടിയത്. സിറ്റിയുടെ തുടര്‍ച്ചയായ 19ാം ജയമാണിത്. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്ലാഡ്ബാഹ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇന്ന് നടന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റയെ എതിരില്ലാത്ത ഒരുഗോളിന് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. 86ാം മിനിറ്റില്‍ മെന്‍ഡിയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. മുന്‍നിരതാരങ്ങളൊന്നുമില്ലാതെ ഇറങ്ങിയ റയലിന് അറ്റലാന്റയ്ക്കു മുന്നില്‍ ഒന്ന് വിയര്‍ക്കേണ്ടി വന്നു. തുടര്‍ന്ന് മെന്‍ഡിയുടെ രൂപത്തില്‍ റയലിനെ ഭാഗ്യം തുണയ്ക്കുകയായിരുന്നു.




Next Story

RELATED STORIES

Share it