ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും ബാഴ്‌സയും ഇന്നിറങ്ങും

ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ കെആര്‍സി ജെങ്കിനെ നേരിടുമ്പോള്‍ നപ്പോളി എഫ്‌സി റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ നേരിടും.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും ബാഴ്‌സയും ഇന്നിറങ്ങും

ക്യാപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ വമ്പന്‍മാര്‍ കളത്തിലിറങ്ങും. ലിവര്‍പൂള്‍, ബാഴ്‌സലോണ, ചെല്‍സി, നപ്പോളി, ഇന്റര്‍മിലാന്‍ എന്നിവരാണ് ഇന്ന് പോരാടുന്നത്. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ കെആര്‍സി ജെങ്കിനെ നേരിടുമ്പോള്‍ നപ്പോളി എഫ്‌സി റെഡ് ബുള്‍ സാള്‍സ്ബര്‍ഗിനെ നേരിടും. ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണ സ്ലാവിയാ പ്രാഗുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് ഇന്‍ര്‍മിലാനുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക ഫ്രഞ്ച് ക്ലബ്ബായ ലയോണുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എച്ചില്‍ വലന്‍സിയ ലിലേയുമായി പൊരുതുമ്പോള്‍ ചെല്‍സി അയാകസിനെ നേരിടും. ബാഴ്‌സലോണയുടെ മല്‍സരം ഇന്ത്യന്‍ സമയം രാത്രി 11.30ന് അവരുടെ ഹോം ഗ്രൗണ്ടില്‍ ആണ് നടക്കുക.


RELATED STORIES

Share it
Top