ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും അയാകസും പ്രീക്വാര്‍ട്ടറില്‍
ഇതേ ഗ്രൂപ്പില്‍ നടന്ന എഫ് സി പോര്‍ട്ടോ- എസി മിലാന്‍ മല്‍സരം സമനിലയില്‍ കലാശിച്ചു.

ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ നാല് ജയങ്ങളുമായി ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇന്ന് ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ചെമ്പട അവസാന 16ലേക്ക് കടന്നത്.ഡീഗോ ജോട്ടാ, സാദിയോ മാനെ എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ആണ്.
ഇതേ ഗ്രൂപ്പില്‍ നടന്ന എഫ് സി പോര്‍ട്ടോ- എസി മിലാന്‍ മല്‍സരം സമനിലയില്‍ കലാശിച്ചു.
ഗ്രൂപ്പ് സിയില്‍ നിന്ന് ഡച്ച് ക്ലബ്ബ് അയാകസും പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. തുടര്‍ച്ചയായ നാല് ജയങ്ങളാണ് അയാകസിന്റെ അക്കൗണ്ടിലുള്ളത്. ഡോര്‍ട്ട്മുണ്ടിനെ 3-1ന് വീഴ്ത്തിയാണ് അയാകസ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് സിയില്‍ ഡോര്‍ട്ട്മുണ്ട്, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ എന്നീ ക്ലബ്ബുകള്‍ക്ക് ആറ് പോയിന്റ് വീതമാണുള്ളത്. ഇരുവരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMT