Football

ചാംപ്യന്‍സ് ലീഗ്; പോര്‍ട്ടോയെ വരിഞ്ഞുകെട്ടി ചെല്‍സി

മൗണ്ട്, ചില്‍വെല്‍ എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്.

ചാംപ്യന്‍സ് ലീഗ്; പോര്‍ട്ടോയെ വരിഞ്ഞുകെട്ടി ചെല്‍സി
X


ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനെ പുറത്താക്കി വന്ന പോര്‍ച്ചുഗല്‍ ശക്തികളായ എഫ് സി പോര്‍ട്ടോയെ തോല്‍പ്പിച്ച് ചെല്‍സി. ഇന്ന് നടന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തിലാണ് ഇംഗ്ലിഷ് ശക്തികള്‍ പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചത്. മൗണ്ട്, ചില്‍വെല്‍ എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ മുന്‍ തൂക്കം പോര്‍ട്ടോയ്ക്കായിരുന്നെങ്കിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കായില്ല. മറുഭാഗത്ത് ചെല്‍സി നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും രണ്ടെണ്ണം ആണ് ലക്ഷ്യത്തിലെത്തിയത്.




Next Story

RELATED STORIES

Share it