ചാംപ്യന്‍സ് ലീഗില്‍ ജയം തേടി യുവന്റസ് ; ബാഴ്‌സയും യുനൈറ്റഡും ഇന്ന് ഇറങ്ങും
ഉക്രെയ്ന്‍ ക്ലബ്ബായ ഡൈനാമോ താരങ്ങള്‍ക്ക് നേരത്തെ കൊറോണാ ഭീഷണി ഉണ്ടായിരുന്നു.

പുസ്‌കാസ് അരീനാ: ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്‌സലോണയോട് തോറ്റ യുവന്റസിന് ഇന്ന് നിര്‍ണ്ണായകം. ഹംഗേറിയന്‍ ക്ലബ്ബായ ഫെറന്‍കവറോസിയെക്കെതിരേയാണ് യുവന്റസിന്് കളിക്കേണ്ടത്. ആദ്യ മല്‍സരത്തില്‍ ജയിച്ച യുവന്റസ് ബാഴ്‌സയോട് രണ്ടാം മല്‍സരത്തില്‍ തോറ്റിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കൊറോണയെ തുടര്‍ന്ന് കളിക്കാത്ത സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനൊപ്പം ചേരും. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സലോണ ഡൈനാമോ കെയ്വനെ നേരിടും. ഉക്രെയ്ന്‍ ക്ലബ്ബായ ഡൈനാമോ താരങ്ങള്‍ക്ക് നേരത്തെ കൊറോണാ ഭീഷണി ഉണ്ടായിരുന്നു. ഒമ്പത് താരങ്ങളും രോഗമുക്തരായെന്നും ഇന്ന് മല്‍സരത്തിനായിറങ്ങുമെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന മല്‍സരത്തില്‍ പി എസ്ജി ആര്‍ ബി ലെപ്‌സിഗിനെ നേരിടും. ഇരു ടീമിനും മൂന്ന് പോയിന്റാണുള്ളത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇസ്താംബൂള്‍ ബാസ്‌ക്ഷെയറിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ ചെല്‍സി റെനീസുമായി ഏറ്റുമുട്ടുമ്പോള്‍ സെവിയ്യ എഫ് കെ കറസ്‌നോഡറുമായി കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് എഫില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ക്ലബ്ബ് ബ്രൂഗ്‌സുമായി മല്‍സരിക്കും. ഇതേ ഗ്രൂപ്പിലെ ലാസിയോയുടെ എതിരാളി സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗാണ്. മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഒരു മണിക്ക് ആരംഭിക്കും.
RELATED STORIES
മല്സര ഓട്ടം തടയാന് 'ഓപറേഷന് റേസ്'; ജൂലൈ അഞ്ചുവരെ മോട്ടോര്വാഹന...
26 Jun 2022 11:46 AM GMTജൂണ് 27 പ്രതിഷേധദിനം: തീസ്ത സെതല്വാദിന്റെയും ആര്‍ ബി...
26 Jun 2022 11:39 AM GMTടി സിദ്ദിഖ് എംഎല്എയുടെ ഗണ്മാന് സസ്പെന്ഷന്
26 Jun 2022 11:32 AM GMTകേസുകള് പിന്വലിച്ച് ടീസ്തയെയും ആര്‍ ബി ശ്രീകുമാറിനെയും...
26 Jun 2022 11:24 AM GMTകാലിത്തൊഴുത്തില് നിര്മിക്കാന് പിഡബ്ല്യുഡി വക 42.90 ലക്ഷം!;...
26 Jun 2022 11:17 AM GMTദക്ഷിണാഫ്രിക്കയിലെ നിശാക്ലബില് ഡസനിലധികം യുവാക്കളെ മരിച്ച നിലയില്...
26 Jun 2022 11:08 AM GMT