Football

കൊവിഡ്-19: ചാംപ്യന്‍സ് ലീഗും യൂറോപ്പാ ലീഗും താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കൊവിഡ്-19: ചാംപ്യന്‍സ് ലീഗും യൂറോപ്പാ ലീഗും താല്‍ക്കാലികമായി നിര്‍ത്തിവച്ചു
X

ബെര്‍ലിന്‍: കൊവിഡ്-19നെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവ നിര്‍ത്തിവയ്ക്കുന്നതായി യുവേഫ അറിയിച്ചു. ആഗോള മഹാമാരിയായ കൊറോണാ വ്യാപനത്തിന് കുറവില്ലാത്ത സാഹചര്യത്തിലാണ് യുവേഫായുടെ തീരുമാനം. നേരത്തേ മല്‍സരങ്ങള്‍ ഏപ്രില്‍ വരെയായിരുന്നു മാറ്റിയത്. എന്നാല്‍ കൊറോണായെ തുടര്‍ന്നുള്ള മരണങ്ങള്‍ യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് എല്ലാ ഫുട്‌ബോള്‍ മല്‍സരങ്ങളും നിര്‍ത്താന്‍ യുവേഫ തീരുമാനിച്ചത്. എല്ലാ ദേശീയ മല്‍സരങ്ങള്‍, യൂറോ പ്ലേ ഓഫ് മല്‍സരങ്ങള്‍, വനിതാ യൂറോ യോഗ്യതാ മല്‍സരങ്ങള്‍ എന്നിവയും ഇതില്‍പ്പെടും. യുവേഫയുടെ 55 അംഗ അസോസിയേഷനുകളുടെ സംയുക്ത തീരുമാനമാണിത്. നിലവില്‍ ആഭ്യന്തര ലീഗുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇവ ജൂണ്‍ അവസാനത്തോടെ ആരംഭിക്കാമെന്നാണ് യുവേഫയുടെ കണക്കുകൂട്ടല്‍.



Next Story

RELATED STORIES

Share it