Football

ചാംപ്യന്‍സ് ലീഗ്: യുവന്റസിനും സിറ്റിക്കും ത്രില്ലിങ് ജയം

ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജര്‍മന്‍ പ്രമുഖരായ ബയേണ്‍ ലെവര്‍കുസനെ തോല്‍പ്പിച്ചത്.

ചാംപ്യന്‍സ് ലീഗ്: യുവന്റസിനും സിറ്റിക്കും ത്രില്ലിങ് ജയം
X

റോം: ചാംപ്യന്‍സ് ലീഗില്‍ യുവന്റസിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജര്‍മന്‍ പ്രമുഖരായ ബയേണ്‍ ലെവര്‍കുസനെ തോല്‍പ്പിച്ചത്. ഹിഗ്വിയന്‍(17), ബെര്‍നാര്‍ഡ്ഷി (61), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (88) എന്നിവരാണ് യുവന്റസ് സ്‌കോറര്‍മാര്‍. ഇന്നത്തെ ജയത്തോടെ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ റെക്കോഡ് റൊണാള്‍ഡോയ്ക്ക് സ്വന്തമായി. 102 ജയങ്ങളാണ് റൊണാള്‍ഡോ തന്റെ പേരില്‍ കുറിച്ചത്.

ക്രൊയേഷ്യന്‍ ക്ലബ്ബായ ഡൈനാമോ സെഗ്രെബിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലീഷ് ക്ലബ്ബ് സിറ്റി തോല്‍പ്പിച്ചത്. സ്‌റ്റെര്‍ലിങ് (66), ഫോഡന്‍ (90) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ റഷ്യന്‍ ക്ലബ്ബായ സ്പാര്‍ട മോസ്‌കോയെ എതിരില്ലാത്ത രണ്ട് ഗോളിന് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് തോല്‍പ്പിച്ചു. ഫെലിക്‌സിലൂടെയാണ് മാഡ്രിഡ് ആദ്യഗോള്‍ നേടിയത്. 48ാം മിനിറ്റില്‍ നേടിയ ഗോള്‍ പോര്‍ച്ചുഗല്‍ താരമായ ഫെലിക്‌സിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് ഗോളാണ്. 58ാം മിനിറ്റില്‍ തോമസ് പാര്‍ട്ടിയാണ് രണ്ടാം ഗോള്‍ നേടിയത്. ആദ്യമല്‍സരത്തില്‍ മാഡ്രിഡ് യുവന്റസിനോട് സമനില വഴങ്ങിയിരുന്നു.

Next Story

RELATED STORIES

Share it