Football

പിഎസ്ജിയോ ലില്ലെയോ; ഫ്രഞ്ച് ലീഗ് കിരീട പോരാട്ടത്തിന് ഇന്ന് അവസാനം

എല്ലാ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 12.30നാണ്.

പിഎസ്ജിയോ ലില്ലെയോ; ഫ്രഞ്ച് ലീഗ് കിരീട പോരാട്ടത്തിന് ഇന്ന് അവസാനം
X


പാരിസ്; ഫ്രഞ്ച് ലീഗ് വണ്ണിന്റെ ഈ സീസണിന് ഇന്ന് അവസാനം.അവസാന ദിവസമായ ഇന്ന് ഫ്രാന്‍സില്‍ 20 ടീമുകളും മല്‍സരത്തിനിറങ്ങും. എല്ലാ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 12.30നാണ്. കിരീട പോരാട്ടത്തിനായി ലില്ലെയും പിഎസ്ജിയുമാണ് മുന്നിലുള്ളത്. 80 പോയിന്റുമായി ലില്ലെ ഒന്നാം സ്ഥാനത്തും 79 പോയിന്റുമായി പിഎസ്ജി രണ്ടാം സ്ഥാനത്തുമാണ്. അവസാന ഏഴ് സീസണുകളിലും പിഎസ്ജിയാണ് കിരീടം നേടിയത്. 2010-11 സീസണിലാണ് ലില്ലെ അവസാനമായി കിരീടം നേടിയത്. ഇക്കുറി സമഗ്രാധിപത്യത്തോടെയാണ് ലില്ലെ ഒന്നില്‍ നില്‍ക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയാണ് പോച്ചീടീനോയുടെ പിഎസ്ജി കിരീട പോരിലേക്ക് വന്നത്.


പിഎസ്ജിയുടെ ഇന്നത്തെ മല്‍സരത്തിലേ എതിരാളി പുറത്താവല്‍ ഭീഷണിയുള്ള ബ്രീസ്റ്റാണ്. ബ്രീസ്റ്റിനെതിരേ എളുപ്പം ജയം നേടാമെന്ന വിശ്വാസത്തിലാണ് പിഎസ്ജി. ലില്ലെയുടെ എതിരാളി 12ാം സ്ഥാനത്തുള്ള ആംങ്കേഴ്‌സാണ്. ആങ്കേഴ്‌സിനെതിരേയുള്ള ലില്ലെയുടെ പോരാട്ടം കടുത്തതാവും. ഇന്ന് ജയിച്ചാല്‍ ലില്ലെയ്ക്ക് കിരീടം നേടാം. 79 പോയിന്റുള്ള പിഎസ്ജിക്ക് ജയം മാത്രം പോരാ. ലില്ലെ അവിടെ തോല്‍ക്കുകയോ സമനില പിടിക്കുകയോ വേണം. ഇരു ടീമിനും തുല്യ പോയിന്റ് വന്നാല്‍ ഗോള്‍ഡിഫറന്‍സ് മികവില്‍ പിഎസ്ജിക്ക് ചാംപ്യന്‍മാരാവാം. നെയ്മര്‍, എംബാപ്പെ, കിംബാപ്പെ, മാര്‍ക്വിനോസ്, ഡി മരിയ, ഇക്കാര്‍ഡി എന്നിവരെല്ലാം ഇന്ന് ലീഗിലെ അവസാന മല്‍സരത്തിനിറങ്ങും.





Next Story

RELATED STORIES

Share it