കോപ്പാ അമേരിക്ക; സെമി ടിക്കറ്റിനായി ബ്രസീലും ചിലിയും നാളെയിറങ്ങും
ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തവരാണ് ചിലി.

ബ്രസീലിയ: കോപ്പാ അമേരിക്ക ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം. ആദ്യ ക്വാര്‍ട്ടറില്‍ പെറു പരാഗ്വെയെയും രണ്ടാം ക്വാര്‍ട്ടറില്‍ ബ്രസീല്‍ ചിലിയെയും നേരിടും. ആദ്യ മല്‍സരം നാളെ പുലര്‍ച്ചെ 2.30നും രണ്ടാം മല്‍സരം പുലര്‍ച്ചെ 5.30ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമായാണ് ബ്രസീല്‍ വരുന്നത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മല്‍സരത്തില്‍ നിന്ന് വിട്ടുനിന്ന നെയ്മര്‍ നാളെ ഇറങ്ങും. കസിമറോ, ലൂക്കാസ് പക്വറ്റ, ജീസുസ്, സാന്ദ്രോ, ഡാനിയോസ, തിയാഗോ സില്‍വ, റിച്ചാര്‍ലിസണ്‍, മാര്‍ക്വിനോസ് എന്നിവര്‍ തന്നെയാണ് മഞ്ഞപ്പടയുടെ കരുത്ത്.
ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തവരാണ് ചിലി. ഒരു ജയവും രണ്ട് സമനിലയുമായാണ് അവരുടെ വരവ്. വമ്പന്‍ ഫോമിലുള്ള ബ്രസീലിന് ചിലി ഭീഷണിയാവില്ലെങ്കിലും മുന്‍നിര താരങ്ങളെയെല്ലാം അന്തിമ ഇലവനില്‍ ഇറക്കും.
അലക്‌സ് സാഞ്ചസ്, ആര്‍തുര്‍ വിദാല്‍, വാര്‍ഗസ്, അരാന്‍ക്വിസ് എന്നിവരാണ് ചിലിയുടെ കരുത്ത്. പരസ്പരം ഏറ്റുമുട്ടിയ കണക്കുകളില്‍ ബ്രസീല്‍ ഏറെ മുന്നിലാണ്.
ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പരാഗ്വെയും ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തവരും തമ്മിലാണ് ആദ്യ മല്‍സരം.
RELATED STORIES
കേസ് കാട്ടി വിരട്ടേണ്ട പോരാടുക തന്നെചെയ്യും, ആള്ട്ട് ന്യൂസ്
4 July 2022 2:26 PM GMTഗായകന് സിദ്ധു മൂസ് വാലയുടെ ഘാതകര് മരണം തോക്ക് വീശി ആഘോഷിച്ചു; വീഡിയോ ...
4 July 2022 2:26 PM GMTപ്രധാനമന്ത്രിയുടെ ചോപ്പറിനുനേരെ കറുത്ത ബലൂണ് പറത്തി പ്രതിഷേധം;...
4 July 2022 2:11 PM GMTകയറ്റിറക്കുയൂനിയന്സമരം ഹൈക്കോടതിവിധി ലംഘിച്ചുകൊണ്ടെന്ന് കല്പ്പറ്റ...
4 July 2022 1:57 PM GMTയാത്രക്കാര്ക്കായി പ്രത്യേക യാത്രാ പാസുകള് പുറത്തിറക്കി കൊച്ചി...
4 July 2022 1:56 PM GMTഫിറ്റ്നസ് ഇല്ലാത്ത വാഹനത്തില് വിദ്യാര്ഥികള്; വാഹനം പിടിച്ചെടുത്ത...
4 July 2022 1:46 PM GMT