Football

കോപ്പാ അമേരിക്ക; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ സെമിയില്‍

4-3നാണ് ബ്രസീലിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

കോപ്പാ അമേരിക്ക; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ സെമിയില്‍
X

സാവോ പോളോ: കോപ്പാ അമേരിക്കയില്‍ പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ബ്രസീല്‍ സെമിഫൈനലില്‍ പ്രവേശിച്ചു. 4-3നാണ് ബ്രസീലിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പരാഗ്വെയാണ് ആദ്യത്തെ കിക്കെടുത്തത്. പരാ​ഗ്വെ കാപ്റ്റൻ ഗുസ്‌തോവ് ഗോമസിന്റെ ഷോട്ട് ബ്രസീല്‍ ഗോളി അല്ലിസന്‍ തടയുകയായിരുന്നു. വില്യന്‍, മാര്‍കിഞ്ഞ്യോ, ഗബ്രിയല്‍ ജീസസ്​, കുട്ടീഞ്ഞ്യോ എന്നിവര്‍ ബ്രസീലിനായി ലക്ഷ്യം കണ്ടു. ഫിര്‍മിനോ പെനാല്‍റ്റി പാഴാക്കി. കളിയുടെ 58ാം മിനുട്ടില്‍ ഫാബിയന്‍ ബല്‍ബുന ചുവപ്പ്​ കാര്‍ഡ്​ കണ്ട്​ പുറത്തായതോടെ പത്ത്​ പേരുമായാണ്​ പരാഗ്വെ പിന്നീട്​ കളിച്ചത്​. ഒന്നാം പകുതിയില്‍ കളിയുടെ ആധിപത്യം ബ്രസീലിനായിരുന്നു. പന്തടക്കത്തില്‍ ഏറെ മുന്നിലുണ്ടായിരുന്നതും മഞ്ഞപ്പടയായിരുന്നു. നേരത്തെ ബ്രസീല്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളവസരങ്ങള്‍ എല്ലാം നഷ്ടപ്പെടുകയായിരുന്നു. 59ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയും ബ്രസീല്‍ പാഴാക്കിയിരുന്നു. നാളെ നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ അര്‍ജന്റീന വെനിസ്വലയെ നേരിടും. അര്‍ജന്റീന ജയിക്കുകയാണെങ്കില്‍ കോപ്പയില്‍ ബ്രസീല്‍ -അര്‍ജന്റീന സെമിഫൈനലിന് വേദിയൊരുങ്ങും.

Next Story

RELATED STORIES

Share it