- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രസീല്‍ തോറ്റു; പന്തയം പാലിച്ച് സുനില്‍ പാതി മീശയെടുത്തു
കൃഷ്ണന്‍ എരഞ്ഞിക്കല്‍

മലപ്പുറം: കോപ്പാ അമേരിക്ക ഫുട്‌ബോള്‍ മല്‍സരത്തില്‍ തന്റെ ഇഷ്ടടീമായ ബ്രസീല്‍ തോറ്റാല്‍ പാതി മീശയെടുത്ത് ടൗണില്‍ ഒരു പകല്‍ നടക്കുമെന്ന പന്തയം പാലിച്ച് അരീക്കോട് കോഴ കോട്ടൂര്‍ സ്വദേശി സുനില്‍. അരീക്കോട് ടൗണിലെ അമ്മാവന്‍ എന്ന അപരനാമത്തില്‍ അറിയപെടുന്ന സുനില്‍ ബ്രസീലിന്റെ കടുത്ത ആരാധകനാണ്. സാമൂഹിക മാധ്യമങ്ങളില്‍ പന്തയം വൈറലായതോടെ സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അരീക്കോട് ബസ് സ്റ്റാന്റിലെത്തി സുഹൃത്തുക്കളുടെ മുന്നില്‍ വച്ചാണ് പാതി മീശയെടുത്തത്. വൈകീട്ടോടെ പന്തയ സമയം കഴിഞ്ഞതിനാല്‍ സുനില്‍ ക്ലീന്‍ ഷേവ് ചെയ്തു. ബ്രസീല്‍ തോറ്റാല്‍ പാതി മീശയെടുത്ത് അരീക്കോട് ടൗണിലൂടെ പകല്‍ മുഴുവന്‍ നടക്കുമെന്നായിരുന്നു പന്തയം വച്ചത്. കടകളില്‍ ചുമടെടുത്തും മറ്റുമായി ഉപജീവനം കണ്ടെത്തുകയാണ് സുനില്‍.
യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മല്‍സരത്തിനിടെ ഗാലറിയില്‍ നിന്നെടുത്ത അരീക്കോട് സ്വദേശിയുടെ വിഡിയോ വൈറലായിരുന്നു. 'എംബാപ്പേ, ഇങ്ങോട്ട് നോക്ക്, ഞങ്ങള് അരീക്കോട്ടുകാരാണ് ' എന്ന് ഫ്രാന്‍സിന്റെ യുവതാരത്തോട് യുവാക്കള്‍ ഉറക്കെപ്പറയുന്ന ദൃശ്യങ്ങളാണ് സാൂഹിക മാധ്യമങ്ങളില്‍ വൈറലായത്. അരീക്കോടിന്റെ ഫുട്‌ബോള്‍ ആവേശം വാക്കുകളില്‍ ഒതുക്കുവാനില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
Brazil loses; Sunil took a half mustache in keeping with the bet
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















