Football

ബ്രസീല്‍ ലോകകപ്പിന് ഒരുങ്ങി തന്നെ; ഒക്ടോബറില്‍ ജപ്പാനെയും ദക്ഷിണകൊറിയയെയും നേരിടും

ബ്രസീല്‍ ലോകകപ്പിന് ഒരുങ്ങി തന്നെ; ഒക്ടോബറില്‍ ജപ്പാനെയും ദക്ഷിണകൊറിയയെയും നേരിടും
X

സാവോപോളോ: സെപ്തംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് ശേഷം ബ്രസീല്‍ ടീം ഒക്ടോബറില്‍ ജപ്പാനെയും ദക്ഷിണകൊറിയയെയും നേരിടും. 2026 ലോകകപ്പിന് മുന്നോടിയായാണ് അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങള്‍. ഒക്ടോബര്‍ 10ന് ദക്ഷിണകൊറിയയെയും ഒക്ടോബര്‍ 14ന് ജപ്പാനെയും നേരിടും. സെപ്തംബറില്‍ ചിലി, ബൊളീവിയ എന്നിവര്‍ക്കെതിരേയാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍. ബ്രസീല്‍ ലോകകപ്പിന് നേരത്തെ യോഗ്യത നേടിയിരുന്നു. നവംബറില്‍ ആഫ്രിക്കന്‍ ടീമുകളുമായും മാര്‍ച്ചില്‍ യൂറോപ്യന്‍ ടീമുകളുമായും ബ്രസീല്‍ സൗഹൃദമല്‍സരങ്ങള്‍ കളിക്കും. വ്യത്യസ്ത ടീമുകളുമായുള്ള ഏറ്റുമുട്ടല്‍ ടീമിന് കരുത്താകുമെന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവുമെന്നും കോച്ച് ആന്‍സിലോട്ടി വ്യക്തമാക്കി.




Next Story

RELATED STORIES

Share it