കോപ്പാ അമേരിക്ക; ഫാബിഞ്ഞോയും മോറയുമില്ലാതെ ബ്രസീല്‍ ടീം
സാവോപോളോ: അടുത്ത മാസം ആദ്യം സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പാ അമേരിക്കാ ടൂര്‍ണമെന്റിനായുള്ള ബ്രസീല്‍ ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് കോച്ച് ടിറ്റേ പ്രഖ്യാപിച്ചത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി മികച്ച പ്രകടനം കാഴ്ചവച്ച ഫാബിഞ്ഞോ, ടോട്ടന്‍ഹാമിന്റെ ലൂക്കാസ് മോറ എന്നിവരെ പുറത്തിരുത്തിയാണ് ടീം പ്രഖ്യാപനം. കൂടാതെ റയല്‍ മാഡ്രിഡ് താരങ്ങളായ മാര്‍സെലോ , വിനീഷ്യസ് ജൂനിയര്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടില്ല. മാസങ്ങളായി ഫോമിലല്ലാത്ത താരമാണ് മാര്‍സലോ. വിനീഷ്യസ് ജൂനിയര്‍ പരിക്കിന്റെ പിടിയിലായിരുന്നു. എന്നാല്‍, പരിക്ക് ഭേദമായി വിനീഷ്യസ് പരിശീലനം നടത്തിയിരുന്നു. അതിനിടെ സിറ്റി താരമായ ഫെര്‍ണാണ്ടിനോ കഴിഞ്ഞ ലോകകപ്പിന് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.സിറ്റിയുടെ തന്നെ ഫോമിലല്ലാത്ത ഗബ്രിയേല്‍ ജീസസും ടീമില്‍ ഇടം നേടി. ഒമ്പതാം കോപ്പാ കിരീടം ലക്ഷ്യമിട്ടാണ് ബ്രിസീല്‍ ഇറങ്ങുന്നത്.
ടീം:
ഗോള്‍ കീപ്പര്‍മാര്‍: അലിസോണ്‍, കാസിയോ, എഡേഴ്സണ്
പ്രതിരോധം: അലക്സ് സാന്‍ഡ്രോ, ഡാനിയേല്‍ ആല്‍വ്സ്, എഡര്‍ മിലിറ്റോ, ഫാഗ്നര്, ഫിലിപ്പേ ലൂയിസ്, മാര്‍ക്വിന്‍ഹോസ്, മിറാന്‍ഡാ, തിയാഗോ സില്‍വ
മധ്യനിര: അലന് ആര്‍ത്തുര്‍, കാസിമറോ, ഫെര്‍ണാണ്ടിനോ, പാക്വേറ്റാ, കൂട്ടിഞ്ഞോ
മുന്നേറ്റം: നെരേസ്, എവര്ട്ടണ്, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, റിച്ചാര്ലിസണ്
RELATED STORIES
പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ: ഡോ. ലെനിന് രഘുവംശി
13 Dec 2019 6:30 PM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; അസമില്‍ വീണ്ടും വെടിവെപ്പ് രണ്ട് പേര് കൊല്ലപ്പെട്ടു
13 Dec 2019 1:00 PM GMTപൗരത്വ ഭേദഗതി നിയമം: ബംഗാളിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന് പ്രക്ഷോഭകർ തീയിട്ടു
13 Dec 2019 12:56 PM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷില്ലോങില്‍ കനത്ത പ്രതിഷേധം: പ്രക്ഷോഭകരും പോലിസും ഏറ്റുമുട്ടി
13 Dec 2019 12:11 PM GMT