Football

മെല്‍ബണിലെ ബ്രസീല്‍-അര്‍ജന്റീനാ പോരാട്ടം ഒഴിവാക്കിയേക്കും

താല്‍ക്കാലികമായി ഉപേക്ഷിച്ച ബ്രസീല്‍-അര്‍ജന്റീനാ പോരാട്ടം സെപതംബര്‍ 22ന് ബ്രസീലില്‍ നടക്കും.

മെല്‍ബണിലെ ബ്രസീല്‍-അര്‍ജന്റീനാ പോരാട്ടം ഒഴിവാക്കിയേക്കും
X


മെല്‍ബണ്‍: ജൂണ്‍ 11ന് മെല്‍ബണ്‍ ഗ്രൗണ്ടില്‍ നടക്കാനാരിക്കുന്ന ബ്രസീല്‍-അര്‍ജന്റീനാ സൗഹൃദഫുട്‌ബോള്‍ മല്‍സരം ഒഴിവാക്കാന്‍ സാധ്യത. ലോകകപ്പിന് മുന്നോടിയായ അര്‍ജന്റീനയ്ക്ക് നിരവധി മല്‍സരങ്ങള്‍ കളിക്കേണ്ടതുകൊണ്ടും ക്ലബ്ബ് ഫുട്‌ബോള്‍ കഴിഞ്ഞ താരങ്ങള്‍ വിശ്രമത്തിലിരിക്കുന്ന സമയമായതുകൊണ്ടും അര്‍ജന്റീന ഈ മല്‍സരത്തിന് എതിര് നിന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒന്നിന് ഇറ്റലിക്കെതിരേ വെംബ്ലിയില്‍ അര്‍ജന്റീനയ്ക്ക് മല്‍സരമുണ്ട്. കൂടാതെ ഇസ്രായേലിനെതിരേയും മല്‍സരമുണ്ട്. താരങ്ങള്‍ക്ക് ഷെഡ്യുള്‍ കടുപ്പമാവുന്ന പക്ഷം അര്‍ജന്റീന മല്‍സരത്തില്‍ നിന്ന് പിന്‍മാറിയേക്കും. അതിനിടെ ലോകകപ്പ് യോഗ്യത മല്‍സരത്തില്‍ താല്‍ക്കാലികമായി ഉപേക്ഷിച്ച ബ്രസീല്‍-അര്‍ജന്റീനാ പോരാട്ടം സെപതംബര്‍ 22ന് ബ്രസീലില്‍ നടക്കും.




Next Story

RELATED STORIES

Share it