Football

പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്ത് മൂന്നാം സ്ഥാനത്ത്

ഇന്ന് ലീഗില്‍ പ്രമുഖര്‍ കളത്തിലിറങ്ങും. മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നീ വമ്പന്‍മാര്‍ക്ക് പുറമെ ലെസ്റ്റര്‍, ബേണ്‍ലി, വാറ്റ്‌ഫോര്‍ഡ്, ന്യൂകാസില്‍, ബ്രിങ്ടണ്‍ എന്നിവരും ഇന്നിറങ്ങും.

പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്ത് മൂന്നാം സ്ഥാനത്ത്
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പുമായി ബേണ്‍മൗത്ത്.സത്താംപ്ടണിനെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ജയിച്ചതോടെ ബേണ്‍മൗത്ത് മൂന്നാം സ്ഥാനത്തെത്തി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍മൗത്തിന്റെ ജയം. സത്താംപ്ടണില്‍ ബേണ്‍മൗത്തിന്റെ ആദ്യ ജയമാണിത്. ആദ്യമായാണ് ബേണ്‍മൗത്ത് ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തുന്നത്.നഥാന്‍ അകേ(10), ഹാരി വില്‍സണ്‍(35), കല്ലും വില്‍സണ്‍ (90) എന്നിവരാണ് ബേണ്‍മൗത്തിന്റെ സ്‌കോറര്‍മാര്‍. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

അതിനിടെ ഇന്ന് ലീഗില്‍ പ്രമുഖര്‍ കളത്തിലിറങ്ങും. മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം എന്നീ വമ്പന്‍മാര്‍ക്ക് പുറമെ ലെസ്റ്റര്‍, ബേണ്‍ലി, വാറ്റ്‌ഫോര്‍ഡ്, ന്യൂകാസില്‍, ബ്രിങ്ടണ്‍ എന്നിവരും ഇന്നിറങ്ങും.




Next Story

RELATED STORIES

Share it