- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ നേരിടാനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഖാലിദ് ജമീല്‍
മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു

കൊച്ചി: എഎഫ്സി ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതാ മല്‍സരത്തില്‍ ഹോങ്കോങ്ങിനെ നേരിടാനുള്ള 23 അംഗ ഇന്ത്യന്‍ ടീമിനെ മുഖ്യ പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തിനായി പ്രഖ്യാപിച്ച ടീമില്‍ മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍, ബിജോയ് വര്‍ഗീസ് എന്നിവര്‍ ഇടംപിടിച്ചു. മാര്‍ച്ച് 31ന് ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ചാണ് പോരാട്ടം. 2027ല്‍ സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ഫൈനല്‍ റൗണ്ട് യോഗ്യതാ മല്‍സരത്തിലാണ് കൊച്ചിയില്‍ ഇന്ത്യന്‍ ടീം ഹോങ്കോങ്ങിനെ നേരിടുന്നത്. മാര്‍ച്ച് 31ന് രാത്രി 7:00 മണിക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള മല്‍സരം.
മല്‍സരത്തിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലന കാംപ് ചൊവ്വാഴ്ച കൊച്ചിയില്‍ ആരംഭിച്ചു. സ്റ്റാഫ് അംഗങ്ങളും മലയാളി താരങ്ങള്‍ ഉള്‍പ്പെടെയുള്ള 20 കളിക്കാരും ഇതിനോടകം തന്നെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ ഇതിനോടകം തന്നെ ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ നിന്ന് പുറത്തായെങ്കിലും, വരാനിരിക്കുന്ന വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായുള്ള ഒരു മികച്ച തയ്യാറെടുപ്പായാണ് പരിശീലകന്‍ ഖാലിദ് ജമീല്‍ ഈ മല്‍സരത്തെ കാണുന്നത്. സൗദി അറേബ്യ വേദിയാകുന്ന 19മത് എഎഫ്സി ഏഷ്യന്‍ കപ്പ് 2027 ജനുവരി ഏഴു മുതല്‍ ഫെബ്രുവരി അഞ്ചു വരെയാണ് നടക്കുന്നത്. 24 ദേശീയ ടീമുകളാണ് ഈ ഏഷ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ മാറ്റുരയ്ക്കുന്നത്.
ഖാലിദ് ജമീല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍: ആല്‍ബിനോ ഗോമസ്, ഗുര്‍പ്രീത് സിങ് സന്ധു, വിശാല്‍ കൈത്ത്.
പ്രതിരോധനിര: അന്‍വര്‍ അലി, സന്ദേഷ് ജിങ്കന്‍, ആകാശ് മിശ്ര, രാഹുല്‍ ഭേക്കെ, റോഷന്‍ സിങ് നൗറെം, ബിജോയ് വര്‍ഗീസ്, നിഖില്‍ പൂജാരി, അഭിഷേക് സിങ് തേക്ചം.
മധ്യനിര: സഹല്‍ അബ്ദുല്‍ സമദ്, ജീക്‌സണ്‍ സിങ് തൗനോജം, ലാലെങ്മാവിയ റാല്‍ട്ടെ, ആഷിഖ് കുരുണിയന്‍, ഡാനിഷ് ഫാറൂഖ് ഭട്ട്.
മുന്നേറ്റനിര: ലാലിയന്‍സുവാല ചാങ്തെ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിങ്, റഹീം അലി, ഫാറൂഖ് ചൗധരി, എഡ്മണ്ട് ലാല്‍റിന്‍ഡിക, റയാന്‍ വില്യംസ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















