Football

ഡ്യുറന്റ് കപ്പ്; റോയ് കൃഷ്ണയുടെ ഗോളില്‍ ബെംഗളൂരു സെമി ഫൈനലില്‍

121ാം മിനിറ്റില്‍ റോയ് കൃഷ്ണ ടീമിന്റെ രക്ഷകനായത്.

ഡ്യുറന്റ് കപ്പ്; റോയ് കൃഷ്ണയുടെ ഗോളില്‍ ബെംഗളൂരു സെമി ഫൈനലില്‍
X

കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ ഒഡീഷാ എഫ്‌സിയെ 2-1ന് പരാജയപ്പെടുത്തി ബെംഗളൂരു എഫ് സി സെമിയില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് പ്രവേശിച്ച മല്‍സരത്തില്‍ റോയ് കൃഷ്ണയുടെ ഗോളാണ് ബെംഗളൂരുവിന് തുണയായത്. ഗോള്‍ രഹിത സമനിലയ്ക്ക് ശേഷം എക്്‌സ്ട്രാ ടൈമില്‍ സബ്ബായിറങ്ങിയ ശിവശക്തി ബെംഗളൂരുവിന് ലീഡ് നല്‍കി. എന്നാല്‍ 114ാം മിനിറ്റില്‍ മൗറീസിയോ ഒഡീഷയുടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന അവസരത്തിലാണ് 121ാം മിനിറ്റില്‍ റോയ് കൃഷ്ണ ടീമിന്റെ രക്ഷകനായത്. താരത്തിന്റെ ഗോളില്‍ ബെംഗളൂരു സെമിയില്‍ പ്രവേശിച്ചു.


കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി മൊഹമ്മദന്‍സ് എസ് സിയും സെമിയില്‍ പ്രവേശിച്ചിരുന്നു.




Next Story

RELATED STORIES

Share it