പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഒന്നാം സ്ഥാനം നഷ്ടം; സിറ്റിക്കും ലിവര്‍പൂളിനും കയറ്റം
ബെര്‍ണാഡോ സില്‍വ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സ്‌റ്റെര്‍ലിങ് ഒരു ഗോളും നേടി.
BY FAR5 Dec 2021 12:35 PM GMT

X
FAR5 Dec 2021 12:35 PM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സി വീണു. നാലാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം ഇന്ന് നടന്ന മല്‍സരത്തില്‍ ചെല്‍സിയെ 3-2ന് തോല്‍പ്പിച്ചതോടെയാണ് ചെല്‍സിക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. തിയാഗോ സില്‍വ, മൗണ്ട് എന്നിവരാണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്.
മറ്റൊരു മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ സിറ്റി വാറ്റ്‌ഫോഡിനെ 3-1ന് വീഴ്ത്തി ഒന്നാം സ്ഥാനത്തെത്തി. ബെര്‍ണാഡോ സില്‍വ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ സ്‌റ്റെര്‍ലിങ് ഒരു ഗോളും നേടി.
വോള്‍വ്‌സിനെതിരായ മല്‍സരത്തില്‍ ഒരു ഗോളിന്റെ ജയം നേടി ലിവര്‍പൂള്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. സമനിലയിലേക്ക് പോവുകയായിരുന്ന മല്‍സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ മുഹമ്മദ് സലാഹിന്റെ അസിസ്റ്റില്‍ നിന്ന് ഒറിഗിയാണ് ചെമ്പടയുടെ ഗോള്‍ സ്‌കോര്‍ ചെയ്തത്.
Next Story
RELATED STORIES
ഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT