ഐ എസ് എല്‍; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളുരു എഫ് സിക്കെതിരേ
ലീഗില്‍ നാല് മല്‍സരങ്ങളില്‍ നിന്നായി രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്.

ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളുരു എഫ് സിക്കെതിരേ. സൂപ്പര്‍ സണ്‍ഡേയില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയില്‍ ഇല്ല. എന്നാല്‍ കരുത്തരായ ബെംഗളുരു എഫ് സിക്കു മുന്നില്‍ ബ്ലാസ്റ്റേഴ്‌സ് നന്നായി വിയര്‍ക്കേണ്ടി വരും. ലീഗില്‍ നാല് മല്‍സരങ്ങളില്‍ നിന്നായി രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. ബെംഗളുരുആവട്ടെ മൂന്ന് സമനിലയും ഒരു ജയവുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ്. ആദ്യ മല്‍സരത്തില്‍ കേരളം എടികെ മോഹന്‍ ബഗാനോട് 1-0ത്തിനാണ് തോറ്റത്. തോറ്റെങ്കിലും അന്ന് ടീം മികച്ച പ്രകടനം നടത്തിയിരുന്നു. രണ്ടാം മല്‍സരത്തില്‍ കൈയ്യെത്തും ദൂരത്ത് നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനോട് ജയം കൈവിട്ടു. മല്‍സരം 2-2 സമനിലയില്‍ പിരിയുകയായിരുന്നു. മൂന്നാം മല്‍സരത്തില്‍ വമ്പന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയോടും ഗോള്‍ രഹിത സമനില പിടിച്ചു. ഈ മൂന്ന് മല്‍സരങ്ങളില്‍ കേരളം നന്നായി പൊരുതിയാണ് ജയം കൈവിട്ടത്. ആതിഥേയരായ ഗോവയോടാണ് നാലാം മല്‍സരത്തില്‍ 3-1ന്റെ തോല്‍വി വഴങ്ങിയത്. വന്‍ താരനിരയുണ്ടെങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഫോമിലേക്കുയരാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയുന്നില്ല. ഗോവയിലെ ഫട്ടാേര്‍ഡാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം രാത്രി 7.30നാണ്. ഏഷ്യാനെറ്റ് പ്ലസ്സ്, ഹോട്ട്‌സ്റ്റാര്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ് എന്നിവയില്‍ മല്‍സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT