Football

ബെല്‍ജിയം ഫുട്‌ബോള്‍ താരം ഫെല്ലെയ്‌നി വിരമിച്ചു

മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ഫെല്ലെയ്‌നി ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 31 കാരനായ ഫെല്ലെയ്‌നി നിലവില്‍ ചൈനീസ് ക്ലബ്ബായ ഷാഡോങ് ലുനെങ് ടൈഷാന്‍ എഫ്‌സിക്കുവേണ്ടിയാണ് കളിക്കുന്നത്. 12 വര്‍ഷമായി ടീമിനുവേണ്ടി താരം കളിക്കുന്നത്. രണ്ടു ലോകകപ്പില്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ബെല്‍ജിയം ഫുട്‌ബോള്‍ താരം ഫെല്ലെയ്‌നി വിരമിച്ചു
X

സിറ്റി ഓഫ് ബ്രസല്‍സ്: ബെല്‍ജിയം ഫുട്‌ബോള്‍ വിസ്മയം മൗറെയ്ന്‍ ഫെല്ലെയ്‌നി ദേശീയ ടീമില്‍നിന്ന് വിരമിച്ചു. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ഫെല്ലെയ്‌നി ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 31 കാരനായ ഫെല്ലെയ്‌നി നിലവില്‍ ചൈനീസ് ക്ലബ്ബായ ഷാഡോങ് ലുനെങ് ടൈഷാന്‍ എഫ്‌സിക്കുവേണ്ടിയാണ് കളിക്കുന്നത്. 12 വര്‍ഷമായി ടീമിനുവേണ്ടി താരം കളിക്കുന്നത്. രണ്ടു ലോകകപ്പില്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

87 മല്‍സരങ്ങളില്‍നിന്നായി 18 ഗോള്‍ നേടിയിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ ടീം മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഈ ടീമിലും ഫെല്ലെയ്‌നി അംഗമായിരുന്നു. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളിലും ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ എവര്‍ട്ടണിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ഫിഫാ റാങ്കിങില്‍ ബെല്‍ജിയം ഒന്നാമതെത്തിയപ്പോഴും താരം ടീമിലെ നിറസാന്നിധ്യമായിരുന്നു. അന്താരാഷ്ട്ര കരിയറില്‍തന്നെ പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. ബെല്‍ജിയത്തിന് കൂടുതല്‍ വിജയം നല്‍കാന്‍ ആശംസിക്കുന്നുവെന്നും ഫെല്ലെയ്‌നി കുറിച്ചു.

Next Story

RELATED STORIES

Share it