Football

നേഷന്‍സ് ലീഗ്; ബെല്‍ജിയം ഹോളണ്ടിനെതിരേ; ഫ്രാന്‍സിന് ഡെന്‍മാര്‍ക്ക് എതിരാളി

ബെലാറസ് സ്ലോവാക്കിയയെ നേരിടുമ്പോള്‍ ലാത്വിയ അന്‍ഡോറയെയും നേരിടും.

നേഷന്‍സ് ലീഗ്; ബെല്‍ജിയം ഹോളണ്ടിനെതിരേ; ഫ്രാന്‍സിന് ഡെന്‍മാര്‍ക്ക് എതിരാളി
X


പാരിസ്: യുവേഫാ നേഷന്‍സ് ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം. യൂറോപ്പിലെ വന്‍ ശക്തികളായ ബെല്‍ജിയവും ഹോളണ്ടുമാണ് ഇന്ന് നേര്‍ക്ക്‌നേര്‍ വരുന്നത്. രാത്രി 12.45നാണ് മല്‍സരം. ഇരുടീമുകളുടെയും പ്രധാന താരങ്ങളെല്ലാം ഇന്നിറങ്ങും. കെവിന്‍ ഡി ബ്രൂണി, ലൂക്കാക്കു എന്നിവരില്‍ പ്രതീക്ഷ വച്ചാണ് ബെല്‍ജിയം ഇറങ്ങുക. വാന്‍ ഡെക്ക്, മെംഫിസ് ഡിപ്പേ എന്നിവരാണ് ഓറഞ്ചപടയുടെ തുരുപ്പ് ചീട്ടുകള്‍.


മറ്റൊരു മല്‍സരത്തില്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് ഡെന്‍മാര്‍ക്കിനെ നേരിടും. ഈ മല്‍സരവും 12.45നാണ്. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ കസാഖിസ്താന്‍ അസര്‍ബൈജാനെ നേരിടും. ക്രൊയേഷ്യയുടെ എതിരാളി ഓസ്ട്രിയയാണ്. ബെലാറസ് സ്ലോവാക്കിയയെ നേരിടുമ്പോള്‍ ലാത്വിയ അന്‍ഡോറയെയും നേരിടും.





Next Story

RELATED STORIES

Share it