Football

ചാംപ്യന്‍സ് ലീഗ്; ബയേണിനോട് പക വീട്ടി പിഎസ്ജി

എംബാപ്പെയും നെയ്മറും അരങ്ങു വാണപ്പോള്‍ ബയേണിന് തോല്‍വി സമ്മതിക്കുകയായിരുന്നു വഴി.

ചാംപ്യന്‍സ് ലീഗ്; ബയേണിനോട് പക വീട്ടി പിഎസ്ജി
X


മ്യൂണിക്ക്: കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ പരാജയത്തിന് ബയേണിനോട് പകരം വീട്ടി പിഎസ്ജി.ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ടില്‍ ചെന്ന് 3-2നാണ് പിഎസ്ജി ജയിച്ച് കയറിയത്. എംബാപ്പെയും നെയ്മറും അരങ്ങു വാണപ്പോള്‍ ബയേണിന് തോല്‍വി സമ്മതിക്കുകയായിരുന്നു വഴി. ലെവന്‍ഡോസ്‌കിയും ഗ്നാബറിയും ഇല്ലാതെ ഇറങ്ങിയ ബയേണ്‍ സ്‌ക്വാഡ് അശക്തമായിരുന്നു. മൂന്നാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപ്പെ പിഎസ്ജിയുടെ ആദ്യ ഗോള്‍ നേടി. രണ്ടാം ഗോളിനും അസിസ്റ്റ് ഒരുക്കിയത് നെയ്മര്‍ തന്നെയായിരുന്നു.മാര്‍ക്വിനോസ് ആണ് 28ാം മിനിറ്റില്‍ ഈ ഗോള്‍ നേടിയത്. ഇതിനിടെ ചൗപ്പോ മോട്ടിങ് (37), മുള്ളര്‍ (60) എന്നിവര്‍ ബയേണിനായി സ്‌കോര്‍ ചെയ്തു.68ാം മിനിറ്റില്‍ ഡി മരിയയുടെ അസിസ്റ്റില്‍ നിന്ന് എംബാപ്പെ പിഎസ്ജിയുടെ മൂന്നാം ഗോളും നേടി ജയം വരുതിയിലാക്കി.




Next Story

RELATED STORIES

Share it