Football

ചാംപ്യന്‍സ് ലീഗ്; യൂറോപ്പില്‍ ഇന്ന് പിഎസ്ജി-ബയേണ്‍ പോര്

പിഎസ്ജി നിരയില്‍ നെയ്മര്‍ തിരിച്ചെത്തിയിട്ടുണ്ട്.

ചാംപ്യന്‍സ് ലീഗ്; യൂറോപ്പില്‍ ഇന്ന് പിഎസ്ജി-ബയേണ്‍ പോര്
X



മ്യൂണിക്ക്: ചാംപ്യന്‍സ് ലീഗ് കഴിഞ്ഞ സീസണിന്റെ തനിയാവര്‍ത്തനമാണ് ഇന്ന് മ്യൂണിക്കില്‍ രാത്രി 12.30ന് നടക്കുന്നത്. ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ തോല്‍പ്പിച്ച് ബയേണിനായിരുന്നു കിരീടം. തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനത്തില്‍ കിരീടം നഷ്ടപ്പെട്ടത് പിഎസ്ജിയ്ക്ക് കടുത്ത നിരാശയായിരുന്നു. ഇന്ന് ബയേണിന് തിരിച്ചടി നല്‍കാന്‍ തന്നെയാണ് പോച്ചീടീനോയുടെ ശിഷ്യന്‍മാരുടെ തീരുമാനം. പിഎസ്ജി നിരയില്‍ നെയ്മര്‍ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ എംബാപ്പെ, ഇക്കാര്‍ഡി, ഡി മരിയ എന്നിവരും ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങും. ബയേണ്‍ നിരയില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കി പരിക്കിനെ തുടര്‍ന്ന് പുറത്താണ്. കൂടാതെ മറ്റൊരു താരമായ ഗ്നാബറി കൊവിഡിനെ തുടര്‍ന്നും പുറത്താണ്. ഇത് ബയേണിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. ബുണ്ടസാ ലീഗില്‍ ബയേണ്‍ ഇക്കുറി തപ്പിതടഞ്ഞാണ് ഒന്നില്‍ നില്‍ക്കുന്നത്. ഇതും അവര്‍ക്ക് വിനയാവും. പിഎസ്ജി അവസാന ലീഗ് മല്‍സരത്തില്‍ തോറ്റത് ടീമിനെ സമ്മര്‍ദ്ധമുണ്ടാക്കിയേക്കും.





Next Story

RELATED STORIES

Share it