ജര്‍മന്‍ ക്ലാസിക്കോയില്‍ ബൊറൂസിയയെ തകര്‍ത്ത് ബയേണ്‍; ഇറ്റലിയില്‍ ഇന്റര്‍ ഒന്നില്‍

ബെര്‍ലിന്‍: ബുണ്ടസ ലീഗില്‍ ഇന്ന് നടന്ന ജര്‍മന്‍ ക്ലാസിക്കോയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരേ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ബയേണിന്റെ ജയം. ലെവന്‍ഡോസ്‌കി(17, 76) ഇരട്ട ഗോള്‍ നേടിയാണ് ബയേണ്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. ഗനാബ്രേ(47), ഹമ്മെല്‍സ്(80) എന്നിവരും ബയേണിനായി വലകുലുക്കി. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ ലെവന്‍ഡോസ്‌കി മറ്റൊരു ചരിത്ര നേട്ടത്തിനും അര്‍ഹനായി. ലീഗിലെ ആദ്യ 11 മല്‍സരങ്ങളില്‍ 16 ഗോളുകള്‍ എന്ന റെക്കോഡിനാണ് പോളണ്ട് താരം അര്‍ഹനായത്. 51 വര്‍ഷം മുമ്പ് ജര്‍മന്‍ ഇതിഹാസം ജെറാഡ് മുള്ളര്‍ നേടിയ 11 മല്‍സരങ്ങളില്‍ 15 ഗോളുകള്‍ എന്ന റെക്കോഡാണ് താരം മറികടന്നത്. ഈ സീസണില്‍ 22 ഗോളുകളാണ് താരം നേടിയത്. ലീഗില്‍ ബയേണ്‍ മൂന്നാമതും ഡോര്‍ട്ട്മുണ്ട് അഞ്ചാം സ്ഥാനത്തുമാണ്. സീരി എയില്‍ ഇന്ന് വെറോണയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്റര്‍മിലാന്‍ ഒന്നാമതെത്തി. മറ്റിയാസ് വെഞ്ചിനോ, നിക്കോളോ ബെരെല്ല എന്നിവരാണ് ഇന്ററിനായി ഗോള്‍ നേടിയത്.
RELATED STORIES
ഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന് രാജിവെക്കുക; കോഴിക്കോട്...
6 July 2022 9:48 AM GMTകനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMT2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബംഗാളില്‍ പൗരത്വനിയമം...
6 July 2022 9:18 AM GMT