Football

സീരി എയില്‍ റോമ തുടങ്ങി; ബുണ്ടസയില്‍ ബയേണിന് ജയം

19കാരനായ മുസെയ്‌ലയുടെ സീസണിലെ മൂന്നാം ഗോളാണ്.

സീരി എയില്‍ റോമ തുടങ്ങി; ബുണ്ടസയില്‍ ബയേണിന് ജയം
X

റോം: ഇറ്റാലിയന്‍ സീരി എയില്‍ സൂപ്പര്‍ താരനിരയുമായി പുതിയ സീസണിലെത്തിയ എ എസ് റോമയക്ക് ജയത്തോടെ തുടക്കം. സെലറനിറ്റാനായെ എതിരില്ലാത്ത ഒരു ഗോളിനാണ് റോമ പരാജയപ്പെടുത്തിയത്. ക്രിസ്റ്റാന്‌റ്റെയെയാണ് റോമയുടെ സ്‌കോറര്‍. മറ്റ് മല്‍സരങ്ങളില്‍ ലാസിയോ ബോള്‍ഗാനയ്‌ക്കെതിരേയും എംബോളി സെപസിയക്കെതിരേയും ജയം നേടി.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ രണ്ടാം മല്‍സരത്തിനിറങ്ങിയ ബയേണ്‍ മ്യുണിക്ക് ജയം തുടര്‍ന്നു. വോള്‍വ്‌സ്ബര്‍ഗിനെതിരേ രണ്ട് ഗോളിന്റെ ജയമാണ് നിലവിലെ ചാംപ്യന്‍മാര്‍ നേടിയത്. ഇംഗ്ലണ്ട് താരം ജമാല്‍ മുസെയ്‌ലാ, സീനിയര്‍ താരം മുള്ളര്‍ എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍. 19കാരനായ മുസെയ്‌ലയുടെ സീസണിലെ മൂന്നാം ഗോളാണ്.





Next Story

RELATED STORIES

Share it