സാവിക്ക് കീഴില്‍ ബാഴ്‌സയ്ക്ക് ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ആദ്യ പോര്
ജയിച്ചാല്‍ ഇരുടീമിനും പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളതിനാല്‍ മല്‍സരം തീപ്പാറുമെന്നുറപ്പാണ്.

ക്യംപ് നൗവ്: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസിന് കീഴില്‍ ആദ്യമായി ഇറങ്ങുന്നു. ഗ്രൂപ്പ് ഇയില്‍ നടക്കുന്ന നിര്‍ണ്ണായക മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയാണ് എതിരാളികള്‍. ബാഴ്‌സയെ നിരവധി ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച സാവി കറ്റാലന്‍സിന് പ്രീക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാനാണ് ഇന്നിറങ്ങുന്നത്. ഗ്രൂപ്പില്‍ 12 പോയിന്റുമായി ബയേണ്‍ മ്യുണിക്കാണ് ഒന്നാം സ്ഥാനത്ത്. ബയേണ്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ആറ് പോയിന്റും മൂന്നാം സ്ഥാനത്തുള്ള ബെന്‍ഫിക്കയ്ക്ക് നാല് പോയിന്റുമാണുള്ളത്. ജയിച്ചാല്‍ ഇരുടീമിനും പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളതിനാല്‍ മല്‍സരം തീപ്പാറുമെന്നുറപ്പാണ്. മല്‍സരം രാത്രി 1.30നാണ്. സോണി ടെന്‍ 1 എസ് ഡി ആന്റ് എച്ച് ഡിയില്‍ സംപ്രേക്ഷണം ചെയ്യും. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ ഡൈനാമോ കെയ്‌വിനെ നേരിടും.
RELATED STORIES
തീവ്ര ഹിന്ദുത്വ നേതാക്കള്ക്കെതിരേ ട്വീറ്റ്; ആള്ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന് ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില് വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMT