Football

പോചടീനോയ്ക്കായി വന്‍ ക്ലബ്ബുകള്‍ രംഗത്ത്

ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, ആഴ്‌സണല്‍ തുടങ്ങിയ വന്‍ ക്ലബ്ബുകളാണ് കോച്ചിനായി രംഗത്തെത്തിയിരിക്കുന്നത്. ബയേണ്‍ ഉടന്‍ കോച്ചിനെ പുറത്താക്കുമെന്നും പുതിയ കോച്ചാവാന്‍ പോചടീനോയെ സമീപിക്കുമെന്നും റിപോര്‍ട്ടുണ്ട്.

പോചടീനോയ്ക്കായി വന്‍ ക്ലബ്ബുകള്‍ രംഗത്ത്
X

ന്യൂയോര്‍ക്ക്: ടോട്ടന്‍ഹാം പുറത്താക്കിയ കോച്ച് പോചടീനോയ്ക്കായി പ്രമുഖ ക്ലബ്ബുകള്‍ രംഗത്ത്. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, ആഴ്‌സണല്‍ തുടങ്ങിയ വന്‍ ക്ലബ്ബുകളാണ് കോച്ചിനായി രംഗത്തെത്തിയിരിക്കുന്നത്. ബയേണ്‍ ഉടന്‍ കോച്ചിനെ പുറത്താക്കുമെന്നും പുതിയ കോച്ചാവാന്‍ പോചടീനോയെ സമീപിക്കുമെന്നും റിപോര്‍ട്ടുണ്ട്. ബാഴ്‌സയും ഈ സീസണില്‍ പുതിയ കോച്ചിനെ തേടുന്നുണ്ട്. ടോട്ടന്‍ഹാമിനായി ഒരു കിരീടം പോലും നേടിക്കൊടുക്കാന്‍ പോചടീനോയ്ക്കായിട്ടില്ല. എന്നാല്‍, ഒരുപറ്റം യുവനിരയെ ടോട്ടന്‍ഹാമിനായി വാര്‍ത്തെടുക്കാന്‍ കോച്ചിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞതവണ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ച ക്ലബ്ബ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു. ഇത്തവണത്തെ മോശം ഫോമാണ് കോച്ചിനെ പുറത്താക്കാന്‍ കാരണം. ഇത്തവണ ലീഗില്‍ സ്പര്‍സ് 14ാം സ്ഥാനത്താണ്. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ ഏത് വമ്പന്‍ ക്ലബ്ബിനെയും നേരിടാന്‍ സാധിക്കുന്ന ഒരുകൂട്ടം താരങ്ങളെ പോചടീനോ വളര്‍ത്തിയെടുത്തിരുന്നു. ഇതുതന്നെയാണ് കോച്ചിനെ പ്രമുഖക്ലബ്ബുകള്‍ നോട്ടമിടാന്‍ കാരണം. കഴിഞ്ഞ ദിവസമാണ് പോചടീനോയെ ക്ലബ്ബിന്റെ മോശം ഫോമിനെ തുടര്‍ന്ന് പുറത്താക്കിയത്. പോചടീനോയുടെ രീതി ഏത് ക്ലബിനും ഇണങ്ങുന്നതാണെന്നാണ് ഫുട്‌ബോള്‍ ലോകത്തെ നിരീക്ഷണം.

Next Story

RELATED STORIES

Share it