Football

എഫ് എ കപ്പില്‍ ടോട്ടന്‍ഹാമിനും ജര്‍മ്മന്‍ കപ്പില്‍ ബയേണിനും ജയം

ജര്‍മ്മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.ഹൊഫെനഹെയിമിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണിന്റെ ജയം.

എഫ് എ കപ്പില്‍ ടോട്ടന്‍ഹാമിനും ജര്‍മ്മന്‍ കപ്പില്‍ ബയേണിനും ജയം
X

ന്യൂയോര്‍ക്ക്: എഫ് എ കപ്പില്‍ ടോട്ടന്‍ഹാമിന് ജയം. നാലാം റൗണ്ടില്‍ സത്താംപ്ടണിനെ 3-2ന് തോല്‍പ്പിച്ചാണ് സ്പര്‍സിന്റെ ജയം. സ്റ്റീഫന്‍സ്, ലൂക്കാസ് മോറാ, സണ്‍ ഹേങ് മിന്‍ എന്നിവരാണ് സ്പര്‍സിന്റെ സ്‌കോറര്‍മാര്‍. അഞ്ചാം റൗണ്ടില്‍ ടോട്ടന്‍ഹാം നോര്‍വിച്ച് സിറ്റിയെ നേരിടും.

ജര്‍മ്മന്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.ഹൊഫെനഹെയിമിനെ 4-3ന് തോല്‍പ്പിച്ചാണ് ബയേണിന്റെ ജയം. ഹബ്ബനര്‍, മുള്ളര്‍, ലെവന്‍ഡോസ്‌കി(ഡബിള്‍) എന്നിവരുടെ ഗോളുകളാണ് ബയേണിന് തകര്‍പ്പന്‍ ജയം നല്‍കിയത്. ലെവന്‍ഡോസ്‌കി സീസണിലെ 35ാം ഗോളാണ് ഇന്ന് നേടിയത്. 29 മല്‍സരങ്ങളില്‍ നിന്നാണ് താരം 35 ഗോളുകള്‍ നേടിയത്.



Next Story

RELATED STORIES

Share it