Football

സ്പാനിഷ് ലീഗ് കിരീടം അത്‌ലറ്റിക്കോ മാഡ്രിഡിന്

വലാഡോളിഡിനെ 2-1ന് തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോയുടെ നേട്ടം.

സ്പാനിഷ് ലീഗ് കിരീടം അത്‌ലറ്റിക്കോ മാഡ്രിഡിന്
X


മാഡ്രിഡ്: 2020-21 സീസണിലെ സ്പാനിഷ് ലീഗ് കിരീടം അത്‌ലറ്റിക്കോ മാഡ്രിഡിന്. ലീഗിലെ അവസാന മല്‍സരത്തില്‍ റയല്‍ വലാഡോളിഡിനെ 2-1ന് തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോയുടെ നേട്ടം. കൊറേ(57), ലൂയിസ് സുവാരസ്(67) എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. 2013-14 സീസണിന് ശേഷം ആദ്യമായാണ് അത്‌ലറ്റിക്കോ ലാ ലിഗ കിരീടം നേടുന്നത്. 86 പോയിന്റുമായാണ് അത്‌ലറ്റിക്കോ ചാംപ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന റയല്‍ വിയ്യാറലിനെതിരേ 2-1ന് ജയിച്ചെങ്കിലും രണ്ട് പോയിന്റിന്റെ ലീഡോടെ അത്‌ലറ്റിക്കോ ചാംപ്യന്‍മാരാവുകയായിരുന്നു.


18ാം മിനിറ്റില്‍ ഓസ്‌കര്‍ പ്ലാനോ വലാഡോളിഡിനായി ലീഡെടുത്തിരുന്നു.എന്നാല്‍ കൊറേയിലൂടെ അത്‌ലറ്റിക്കോ സമനില പിടിക്കുകയായിരുന്നു. 67ാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ ഒറ്റയാന്‍ പ്രകടനത്തില്‍ പിറന്ന ഗോളില്‍ കോച്ച് സിമിയോണിയുടെ കുട്ടികള്‍ കിരീടം നേടുകയായിരുന്നു. ഈ സീസണില്‍ ബാഴ്‌സലോണയില്‍ നിന്നെത്തിയ ലൂയിസ് സുവാരസിന്റെ പ്രകടനം തന്നെയാണ് അത്‌ലറ്റിക്കോയ്ക്ക് ആദ്യം മുതലേ സ്പാനിഷ് ലീഗില്‍ വ്യക്തമായ ആധിപത്യം നല്‍കിയത്.


84 പോയിന്റുമായാണ് റയല്‍ രണ്ടാമത് ഫിനിഷ് ചെയ്തത്.പിനോയിലൂടെ വിയ്യാറലാണ് റയലിനെതിരേ ലീഡെടുത്തത്. എന്നാല്‍ 87ാം മിനിറ്റില്‍ കരീം ബെന്‍സിമയിലൂടെ റയല്‍ സമനില പിടിച്ചു. വിജയ ഗോള്‍ ഇഞ്ചുറി ടൈമില്‍ ലൂക്കാ മൊഡ്രിച്ചിന്റെ വകയായിരുന്നു.




Next Story

RELATED STORIES

Share it