ഐഎസ്എല്ലില്‍ എടികെ പ്ലേ ഓഫില്‍; ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു
എന്നാല്‍ 23ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂയിലൂടെ എടികെ കൊമ്പന്‍മാരെ ഞെട്ടിച്ചു.

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമെന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി.ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ടു. 2-1ന്റെ തോല്‍വി വഴങ്ങിയ മഞ്ഞപ്പട അഞ്ചാം സ്ഥാനത്തേക്ക് വീണു. എടികെ മൂന്നാം സ്ഥാനത്തേക്കും കയറി പ്ലേ ഓഫ് ഉറപ്പിച്ചു. മികച്ച നിലയില്‍ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് 16ാം മിനിറ്റില്‍ ലീഡെടുത്തു. അപ്പോസ്തലസ് ജിയാനു നല്‍കിയ പാസ്സ് ഡയമന്റകോസ് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ 23ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂയിലൂടെ എടികെ കൊമ്പന്‍മാരെ ഞെട്ടിച്ചു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഇരുടീമും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. വീണ്ടും കാള്‍ മക്ഹ്യു ബ്ലാസ്റ്റേഴ്‌സ് വലകുലിക്കി. 71ാം മിനിറ്റിലായിരുന്നു എടികെ ലീഡെടുത്തത്. ഇതിനിടെ 64ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് രാഹുല്‍ കെ പി പുറത്ത് പോയത് കൊമ്പന്‍മാര്‍ക്ക് തിരിച്ചടിയായിരുന്നു. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മല്‍സരം ഹൈദരാബാദ് എഫ്‌സിക്കെതിരേയാണ്.
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT