Football

അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു
X

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് ടിജി പുരുഷോത്തമന്‍ ക്ലബ്ബ് വിട്ടു. കോച്ച് ടിജി പുരുഷോത്തമനുമായി പരസ്പര ധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

2021 ല്‍ റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനായാണ് പുരുഷോത്തമന്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. പിന്നീട് അണ്ടര്‍-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹത്തെ, 2023 ജൂലൈയിലാണ് സീനിയര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചത്. 2024-25 സീസണില്‍ ടീമിന്റെ ഇടക്കാല മുഖ്യപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുവനിരയിലും സീനിയര്‍ ടീമിലും ഒരേപോലെ അച്ചടക്കത്തോടും പ്രൊഫഷണലിസത്തോടും കൂടി അദ്ദേഹം ക്ലബ്ബിന് വേണ്ടി പ്രവര്‍ത്തിച്ചു.

ക്ലബ്ബിന്റെ വിവിധ തലങ്ങളില്‍ പുരുഷോത്തമന്‍ നല്‍കിയ സംഭാവനകള്‍ക്കും കഠിനാധ്വാനത്തിനും കേരള ബ്ലാസ്റ്റേഴ്സ് നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നു.




Next Story

RELATED STORIES

Share it