ആഴ്‌സണലിന്റെ കിരീട പ്രതീക്ഷ തകര്‍ത്ത് ബ്രിങ്ടണ്‍; കിരീടം പിടിക്കാന്‍ സിറ്റിക്ക് ഒരു ജയം അകലെ
രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 81 പോയിന്റാണുള്ളത്.
BY FAR14 May 2023 6:47 PM GMT

X
FAR14 May 2023 6:47 PM GMT
എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം നേടാനുള്ള അവസാന ശ്രമവും ആഴ്‌സണല്‍ ഇന്ന് നഷ്ടപ്പെടുത്തി. നിര്‍ണ്ണായക മല്‍സരത്തില്‍ ബ്രിങ്ടണോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയാണ് ഗണ്ണേഴ്‌സ് വഴങ്ങിയത്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ നേരിയ പ്രതീക്ഷയെങ്കിലും ആഴ്‌സണലിന് നിലനിര്‍ത്താമായിരുന്നു. ജയത്തോടെ ബ്രിങ്ടണ്‍ ടോപ് സിക്‌സില്‍ കയറി.
കിരീട പോരില്‍ മുന്നില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി എവര്‍ട്ടണെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി.ആഴ്‌സണലിനേക്കാള്‍ ഒരു മല്‍സരം കുറവ് കളിച്ച സിറ്റിക്ക് ജയത്തോടെ 85 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് നാല് പോയിന്റിന്റെ ലീഡുണ്ട്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 81 പോയിന്റാണുള്ളത്. ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ നിന്ന് സിറ്റിക്ക് കിരീടം നേടാന്‍ ഒരു ജയം മാത്രം മതി.
Next Story
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT