ഒടുവില്‍ ആഴ്‌സണല്‍ ജയിച്ചു; സിറ്റിക്ക് ജയം, യുനൈറ്റഡിന് സമനില
ലെസ്റ്ററും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചു.

ലണ്ടന്‍:ഇംഗ്ലിഷ് പ്രീമീയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴ് മല്‍സരത്തിന് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി ആഴ്‌സണല്‍. റെലഗേഷന്‍ സോണിലേക്ക് നീങ്ങുന്ന ആഴ്‌സണല്‍ വന്‍ ഫോമിലുള്ള ചെല്‍സിയെയാണ് ഇന്ന് വീഴ്ത്തിയത്. ലകാസെറ്റെ, എക്‌സാക്കാ, സാക്കാ എന്നിവരാണ് അര്‍ട്ടേറ്റയുടെ ടീമിനായി സ്‌കോര്‍ ചെയ്തത്. ചെല്‍സിക്കായി എബ്രഹാം ഒരു ഗോള്‍ നേടി.ജയത്തോടെ ആഴ്‌സണല്‍ 14ാം സ്ഥാനത്തേക്ക് നീങ്ങി.ചെല്‍സി ലീഗില്‍ ഏഴാമതാണ്.മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ള ലെസ്റ്ററും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. റാഷ്‌ഫോഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയത്. ലെസ്റ്ററിന്റെ ഒരു ഗോള്‍ ബാര്‍ണസിന്റെ വകയായിരുന്നു. രണ്ടാം ഗോള്‍ യുനൈറ്റഡ് താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. രണ്ട് മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാണ് സോള്‍ഷ്യറിന്റെ ടീം മല്‍സരം സമനിലയാക്കിയത്. മറ്റൊരു മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. ഗുണ്‍ഡോങ്, ടോറസ് എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. ഷെഫ് യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് എവര്‍ട്ടണ്‍ രണ്ടാം സ്ഥാനത്തേക്ക് നീങ്ങി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു.
RELATED STORIES
സാകിയ ജഫ്രി കേസിലെ സുപ്രിം കോടതി വിധി സ്വാതന്ത്ര്യത്തിനുള്ള...
6 July 2022 4:13 PM GMTഭരണഘടനാ നിന്ദ: സാംസ്കാരിക മന്ത്രി സജി ചെറിയാന് രാജിവെച്ചു
6 July 2022 12:30 PM GMTകൊവിഡ് ഉയര്‍ന്നുതന്നെ;രാജ്യത്ത് 16,159 പുതിയ രോഗികള്‍,28 മരണം
6 July 2022 6:00 AM GMTസ്വപ്നയെ 'പുറത്താക്കി'യത് എച്ച്ആര്‍ഡിഎസിനെതിരായ അന്വേഷണത്തിന്...
6 July 2022 5:22 AM GMT'ബ്രിട്ടീഷുകാരന് പറഞ്ഞത് അതേപടി എഴുതി തയ്യാറാക്കി'; ഇന്ത്യന്‍...
5 July 2022 8:12 AM GMTമലബാര്‍ എജ്യുക്കേഷന്‍ മൂവ്മെന്റിനെതിരായ പോലിസ് നീക്കത്തിന് പിന്നില്‍...
5 July 2022 7:26 AM GMT