ഒളിംപിക്‌സ് ഫുട്ബോളില്‍ ഇറാഖിനെതിരേ അര്‍ജന്റീനയ്ക്ക് ജയം
പാരീസ്: ഒളിംപികസ് ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീന നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇറാഖിനെ കീഴടക്കി നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. തിയാഗോ അല്‍മാഡ, ലൂസിയാനോ ഗോണ്‍ഡോ, എസെക്വിയെല്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി വലകുലുക്കിയത്. ഐമന്‍ ഹുസൈന്‍ ഇറാഖിന്റെ ആശ്വാസ ഗോള്‍ നേടി.
13-ാം മിനിറ്റില്‍ തന്നെ തിയാഗോ അല്‍മാഡയിലൂടെ അര്‍ജന്റീന മുന്നിലെത്തി. ജൂലിയന്‍ അല്‍വാരസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. തുടര്‍ന്ന് ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഐമന്‍ ഹുസൈനിലൂടെ ഇറാഖ് ഒപ്പമെത്തി.
62-ാം മിനിറ്റില്‍ ലൂസിയാനോ ഗോണ്‍ഡോയിലൂടെ അര്‍ജന്റീന ലീഡുയര്‍ത്തി. 84-ാം മിനിറ്റില്‍ എസെക്വിയെല്‍ ഫെര്‍ണാണ്ടസ് ടീമിന്റെ ഗോള്‍പട്ടിക തികച്ചു. ജൂലായ് 30-ന് നടക്കുന്ന മത്സരത്തില്‍ യുക്രൈനാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളി.
RELATED STORIES
യു എസ് ഓപ്പണ് പുരുഷ വിഭാഗം സിംഗിള്സ് കിരീടം യാനിക് സിന്നറിന്
9 Sep 2024 6:12 AM GMTയു എസ് ഓപ്പണ് വനിതാ കിരീടം അരീന സബലേങ്കയ്ക്ക്
8 Sep 2024 3:06 AM GMTയു എസ് ഓപ്പണ്; അല്കാരസിന് പിറകെ ജോക്കോവിച്ചും പുറത്ത്
31 Aug 2024 4:40 AM GMTയുഎസ് ഓപ്പണില് അട്ടിമറി; കാര്ലോസ് അല്കാരസ് പുറത്ത്
30 Aug 2024 11:32 AM GMTതുടര്ച്ചയായ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പണ് വനിതാ കിരീടം ഇഗാ...
8 Jun 2024 3:09 PM GMTചരിത്രം കുറിച്ച് ബൊപ്പണ്ണ; 43ാം വയസില് ഗ്രാന്ഡ്സ്ലാം കിരീടം
27 Jan 2024 4:00 PM GMT