- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ജന്റീനന്‍ താരം മസ്‌കരാനോ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു
കരിയറില്‍ 21 കിരീടങ്ങള്‍ നേടിയ മസ്‌കരാനോ അര്‍ജന്റീനയ്ക്കായി 147 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.

ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ ഹാവിയര്‍ മസ്‌കരാനോ വിരമിച്ചു. നേരത്തെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച മസ്‌കരാനോ അര്‍ജന്റീനന്‍ ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്. 36 കാരനായ മുന്‍ ബാഴ്‌സലോണാ മിഡ്ഫീല്‍ഡര്‍ തന്റെ കരിയര്‍ ആരംഭിച്ചത് അര്‍ജന്റീനന്‍ കബ്ബായ റിവര്‍ പ്ലേറ്റിലായിരുന്നു. നിലവില്‍ എസ്റ്റിയൂഡിന്റീസിന് വേണ്ടിയാണ് കളിക്കുന്നത്. 2010 മുതല്‍ 2018 വരെ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ച മസ്‌കരാനോ അഞ്ച് സ്പാനിഷ് ലീഗ് കിരീടവും രണ്ട് ചാംപ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. ബാഴ്‌സയില്‍ വരുന്നതിന് മുമ്പ് വെസ്റ്റ്ഹാമിന് വേണ്ടിയും ലിവര്‍പൂളിന് വേണ്ടിയും താരം കളിച്ചിരുന്നു. കരിയറില്‍ 21 കിരീടങ്ങള്‍ നേടിയ മസ്‌കരാനോ അര്‍ജന്റീനയ്ക്കായി 147 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ് മസ്‌കരാനോ. അര്‍ജന്റീനയ്ക്കായി നാല് ലോകകപ്പുകളില്‍ മസ്‌കരാനോ കളിച്ചിട്ടുണ്ട്. 2014ല്‍ അര്‍ജന്റീന ഫൈനലില്‍ എത്തിയ ലോകകപ്പിലും നിര്‍ണ്ണായക സാന്നിധ്യമായിരുന്നു മസ്‌കരാനോ. രാജ്യത്തിനായി നാല് കോപ്പാ അമേരിക്കാ കിരീടം നേടിയിട്ടുണ്ട്. സൈഡ് ടാക്ലിങിന് പേര് കേട്ട താരമാണ് മസ്‌കരാനോ .തന്റെ 17 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് എസ്റ്റിയൂഡിന്റീസ് ക്ലബ്ബില്‍ അവസാനം കുറിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















