വരവറിയിച്ച് ആന്റണി; ആഴ്‌സണല്‍ കുതിപ്പിന് ബ്ലോക്കിട്ട് യുനൈറ്റഡ്
ലെസ്റ്റര്‍ സിറ്റിയെ 5-2ന് ബ്രിങ്ടണ്‍ പരാജയപ്പെടുത്തി.
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയ ആഴ്‌സണലിന് ഒടുവില്‍ തോല്‍വി. സൂപ്പര്‍ ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-1ന് ആഴ്‌സണലിനെ തകര്‍ത്തു.പുത്തന്‍ സൈനിങ് ബ്രസീലിന്റെ ആന്റണി അരങ്ങേറ്റ മല്‍സരത്തില്‍ ഗോളുമായി തിളങ്ങി. മാര്‍ക്കസ് റാഷ്‌ഫോഡ് ഇരട്ട ഗോളുമായി മിന്നി. റാഷ്‌ഫോഡ്, ബ്രൂണോ ഫെര്‍ണാണ്ടസ്, എറിക്‌സണ്‍ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടര്‍ച്ചയായ നാലാം മല്‍സരത്തിലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചില്ല. താരത്തെ സബ്ബായാണ് എറിക് ടെന്‍ ഹാഗ് ഇറക്കിയത്.
ആഴ്‌സണലിന്റെ ഏക ഗോള്‍ ബുക്കായ സാക്കയുടെ വകയായിരുന്നു. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആഴ്‌സണല്‍ തന്നെയായിരുന്നു മുന്‍പില്‍. കിട്ടിയ അവസരം സമ്മര്‍ദ്ധമായി ഉപയോഗിച്ച് യുനൈറ്റഡ് ജയിക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ബ്രങ്ടണ്‍ മികച്ച ഫോം തുടര്‍ന്നു.ലെസ്റ്റര്‍ സിറ്റിയെ 5-2ന് ബ്രിങ്ടണ്‍ പരാജയപ്പെടുത്തി.
RELATED STORIES
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ
11 Sep 2024 6:36 PM GMT'മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥന്'; സ്ഥലംമാറ്റിയ മലപ്പുറം എസ് ...
11 Sep 2024 5:31 PM GMTഉരുള്‍പൊട്ടലില്‍ ഏവരെയും നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി ജിന്‍സണും...
11 Sep 2024 5:22 PM GMTആശ്രമം കത്തിച്ച കേസില്‍ കാരായി രാജനെ കുടുക്കാന്‍ നോക്കി; പൂഴ്ത്തിയ...
11 Sep 2024 3:10 PM GMTകോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ സംഘര്‍ഷം
11 Sep 2024 2:25 PM GMTസ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചത്...
11 Sep 2024 2:18 PM GMT